വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണം :കുമ്മനം

218

തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ശിക്ഷാനിയമം 228 എ പ്രകാരം ഗുരുതരമായ കുറ്റവും സുപ്രീംകോടതി നിര്‍ദ്ദശത്തിന്റെ ലംഘനവുമാണ് രാധാകൃഷ്ണന്‍ നടത്തിയതെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു. സ്പീക്കര്‍ പദവിയിലിരുന്ന രാധാകൃഷ്ണന് അബദ്ധം പറ്റി എന്നു പറയാനാകില്ല. ഇത്തരം ആരോപണം ഉന്നയിച്ചവരുടെ പേരു പറഞ്ഞാലെന്താ കുഴപ്പം എന്ന പ്രസ്താവന ഇത് വ്യക്തമാക്കുന്നു.
ആരോപണവിധേയരായ പ്രതികളെക്കാള്‍ വലിയ കുറ്റമാണ് രാധാകൃഷ്ണന്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.