കേരളം പിണറായി വിജയന്‍റെ ഭരണത്തില്‍ ചെകുത്താന്‍റെ നാടായി മാറുകയാണെന്ന് കുമ്മനം രാജശേഖരന്‍

188

തിരുവനന്തപുരം • ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം പിണറായി വിജയന്‍റെ ഭരണത്തില്‍ ചെകുത്താന്‍റെ നാടായി മാറുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ സിപിഐക്ക് പോലും നീതികിട്ടുന്നില്ല. വടക്കാഞ്ചേരിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തല്‍ മാത്രം മതി കേരളത്തിന്‍റെ ദയനീയ അവസ്ഥ മനസ്സിലാക്കാനെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു. ബിജെപി സെല്‍ ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം. സെല്ലുകളുടെ ചുമതലയുള്ള പ്രഭാരി കൂടിയായ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ അധ്യക്ഷയായിരുന്നു. ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, എം.ടി.രമേശ്, കെ സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി എം.ഗണേശന്‍ എന്നിവര്‍ പ്രസംഗിച്ചു.