സിപിഎം പോലീസിന്റെ ആത്മവീര്യം കെടുത്തുന്നു : കുമ്മനം രാജശേഖരന്‍

211

തിരുവനന്തപുരം : സിപിഎം പോലീസിന്റെ ആത്മവീര്യം കെടുത്തുന്നവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിനെ ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് വഴി സിപിഎം പ്രവര്‍ത്തകര്‍ പോലീസിന്റെ ആത്മവീര്യം നശിപ്പിക്കുന്നു. ഇതിന് ഉദാഹരണമാണ് കോട്ടയം പൊന്‍കുന്നത്ത് കണ്ടത്. അവിടെ ന്യായത്തിന്റെ ഭാഗത്ത് നിന്ന് പ്രവര്‍ത്തിച്ച പോലീസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. എന്നാല്‍ ഇതിന് വിപരീതമായ സ്ഥിതിയാണ് കണ്ണൂരില്‍ കാണാന്‍ സാധിക്കുന്നത്. കണ്ണൂരില്‍ സിപിഎമ്മിന്റെ ഇംഗിതത്തിന് അനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി പറയുന്നത് അനുസരിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് അക്രമം അഴിച്ചുവിടുകയാണെന്നും കുമ്മനം ആരോപിച്ചു.

NO COMMENTS

LEAVE A REPLY