കമല്‍ പ്രധാനമന്ത്രിയേയും സുരേഷ് ഗോപിയേയും അവഹേളിച്ചു : കുമ്മനം രാജശേഖരന്‍

179

കോട്ടയം: സംവിധായകന്‍ കമലിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച്‌ സംവിധായകന്‍ കമല്‍ നടത്തിയ പ്രസംഗം ഫെയ്സ്ബുക്കില്‍ പങ്കുവച്ച്‌ കുമ്മനം രംഗത്ത് വന്നിരിക്കുന്നത്. പ്രസംഗത്തില്‍ സിനിമ താരവും രാജ്യ സഭ എംപിയുമായ സുരേഷ് ഗോപിയേപറ്റിയും പരാമര്‍ശിക്കുന്നുണ്ട്. ലജ്ജയോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന കാര്യമാണ് ഇവിടെ നടക്കുന്നതെന്ന് പറഞ്ഞാണ് കമല്‍ തന്‍റെ പ്രസംഗം ആരംഭിക്കുന്നത്. രാജ്യസഭാ അംഗമാകുന്നതിന് വേണ്ടി സുരേഷ് ഗോപിയെ പോലെ ഒരാള്‍ നരേന്ദ്ര മോഡിയെ പോലെയുള്ള നരാധിപന്‍റെ അടിമയാണെന്ന് പറയുന്നത് ലജ്ജാകരമായ അവസ്ഥയാണ്. ഇത്തരത്തില്‍ വലതു പക്ഷത്തേക്ക് പോകുന്നവരെ പറ്റി ആലോചിക്കുന്പോള്‍ ഭയാണ് ഉള്ളതെന്നും അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ ചേര്‍ക്കുന്നു. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വച്ച്‌ നടന്ന ദേശീയഗാനവിവാദത്തോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. കമല്‍ സിനിമ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭയാണെന്ന് പറഞ്ഞ് ബിജെപി മുന്‍ പ്രസിഡന്‍റുമായ സിക പത്മനാഭന്‍ രംഗത്ത് വന്നിരുന്നു. നേരത്തെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷനും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയാത്ത കുമ്മനം പോസ്റ്റീലൂടെ കുമ്മനം തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY