കുമ്പള ബസ്റ്റാന്റ് കെട്ടിടം പൊളിച്ചു നീക്കാൻ വ്യാപാരി റെക്കോഡ് തുകയ്ക്ക് ലേലം കൊണ്ടു

182

കുമ്പള : കുമ്പള ബസ്റ്റാന്റ് കെട്ടിടം പൊളിച്ചു നീക്കാൻ വ്യാപാരി റെക്കോഡ് തുകയ്ക്ക് ലേലത്തിലെടുത്തു. കുമ്പള പഞ്ചായത്ത് ഓഫീസിൽ തിങ്കളാഴ്ച രാവിലെ നടന്ന ലേലത്തിൽ 28,000 രൂപയ്ക്കാണ് പൊളിച്ച്നീക്കൽ കരാറായത്. വാശിയേറിയ ലേലത്തിൽ 1,70,150 രൂപ അനുവദിച്ച കരാർ കേവലം 28,000 രൂപയ്ക്ക് ലേലമാകുന്നത് വളരെ കൗതുകത്തോടയാണ് ആളുകൾ കണ്ടു നിന്നത്. കുമ്പളയിലെ ആക്രിക്കട നടത്തുന്ന ഒരാളാണ് ഇത്രയും ചെറിയ തുകയിൽ പ്രവൃത്തി ലേലത്തിലെടുത്തത്. 21 പേർ ലേലത്തിൽ പങ്കെടുത്തു.

NO COMMENTS