കൂടംകുളം ആണവനിലയത്തിന്റെ ആദ്യ യൂണിറ്റ് ഇന്നു രാജ്യത്തിനു സമർപ്പിക്കും

257

ന്യൂഡൽഹി∙ കൂടംകുളം ആണവ നിലയത്തിന്റെ ആദ്യ യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിത എന്നിവർ ചേർന്നു രാജ്യത്തിനു സമർപ്പിക്കും. കൂടംകുളത്തു നടക്കുന്ന ചടങ്ങിൽ വിഡിയോ കോൺഫെറൻസ് വഴിയാകും നേതാക്കൾ പങ്കെടുക്കുക.

കൂടംകുളം ന്യൂക്ലിയർ പവർ കോർപ്പറേഷൻ ചെയർമാൻ എസ്.കെ.ശർമ, റഷ്യൻ കമ്പനി അറ്റോംസ്ട്രോയ് എക്സ്പോർട്ട് പ്രസിഡന്റ് ലിമാറീങ്കോ, സൈറ്റ് ഡയറക്ടർ സുന്ദർ എന്നിവർ കൂടംകുളത്തെ ചടങ്ങിൽ സന്നിഹിതരായിരിക്കും.

2013 ജൂലൈയിൽ കൂടംകുളത്തെ ആദ്യ യൂണിറ്റ് പ്രവർത്തനക്ഷമമായിരുന്നു. ഇന്നുവരെ 10,800 മില്യൺ യൂണിറ്റ് വൈദ്യുതി ഈ യൂണിറ്റിൽനിന്നു നിർമിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY