തിങ്കളാഴ്ച കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്

206

തിരുവനന്തപുരം: സ്വാശ്രയ വിഷയം ഉന്നയിച്ച്‌ തിങ്കളാഴ്ച കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിഷയത്തില്‍ ഇന്നലെ തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പ്രവര്‍ത്തകര്‍ മന്ത്രി കെ.രാജുവിനെ തടയുകയും പിന്നാലെയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടുകയും ചെയ്തിരുന്നു.
ഇതോടെ ഇടപെട്ട പോലീസ് സമരക്കാരെ പിരിച്ചുവിടാന്‍ ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY