കെ എസ് ആർ ടി സി സർവീസുകൾ പഴയപടി

35

തിരുവനന്തപുരം : ഇന്നു മുതൽ കെ എസ് ആർ ടി സി സർവീസുകൾ പഴയപടി നടത്തും. ഇന്ത്യൻ ഓയിൽ കോർപറേഷന് (ഐ ഒ സി) നൽകാനുണ്ടായിരുന്ന 15 കോടി രൂപ കുടിശിക കെ എസ്ആർടിസി അടച്ചു തീർത്തു. ജൂലൈയിലെ ശമ്പള വിതരണവും ഭാഗികമായി തുടങ്ങി. തൂപ്പുകാർ ഉൾപ്പെടെ കരാർ ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ ശമ്പളം നൽകിയത്. സർക്കാർ സഹായം ഉറപ്പായതോടെ സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നത് കെ എസ് ആർ ടി സി നിർത്തിയിരുന്നു.

നേരത്തെ 123 കോടി രൂപയുടെ സഹായ അഭ്യർഥനയാണ് കെഎസ്ആർടിസി നൽകിയത്. ഇതു പിൻവലിച്ച് 103 കോടി രൂപയുടെ പുതിയ അപേക്ഷ സമർപ്പിച്ചു. ഇതിൽ 50 കോടി നിലവിലെ ഓവർഡ്രാഫ്റ്റ് അടച്ചു തീർക്കാനും 3 കോടി രൂപ ഇതുവരെയുള്ള ഓവർ ഡാഫ്റ്റിന്റെ പലിശ കൊടുക്കാനും 50 കോടി രൂപ ജൂലയിലെ ശമ്പള വിതരണത്തിനുമാണ് ആവശ്യപ്പെട്ടത്.

NO COMMENTS