അയ്യപ്പഭക്തരുമായി വന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു 25 യാതക്കാര്‍ക്ക് പരിക്കേറ്റു.

129

പത്തനംതിട്ട : കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 25 യാതക്കാര്‍ക്ക് പരിക്കേറ്റു. നിലക്കലിനും പമ്ബയ്ക്കുമിടയില്‍ അയ്യപ്പഭക്തരുമായി വന്ന ബസുകളാണ്‌ കൂട്ടിയിടിച്ചത്. അപരിക്കേറ്റവരില്‍ അധികവും ആന്ധ്രാ – തമിഴ്‌നാട് സ്വദേശികളാണ്. ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം കൂത്തുപറമ്ബില്‍ ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു.പിണറായി വെണ്ടുട്ടായി സിന്ധു നിവാസില്‍ രാജന്റെ മകന്‍ വൈഷ്ണവ് (20), താഴെ കായലോട് യുവരശ്മി ക്ലബ്ബിനു സമീപം രാജന്റെ മകന്‍ വൈഷ്ണവ് (19) എന്നിവരാണ് മരിച്ചത്.

NO COMMENTS