കെ.എസ്.ആർ.ടി.സി ഇലക്ട്രിക്ക് ബസുകൾ നിരത്തിലിറക്കുന്നു

179

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂൺ 18 മുതൽ തിരുവനന്തപുരം നഗരത്തിൽ സർവീസ് ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസത്തേക്കാണ് ബസോടിക്കുക. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസിൽ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. മഹാരാഷ്ട്ര,
കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് സർവീസ് നടത്തുക. ഒരു ചാർജിങ്ങിൽ 150 കിലോമീറ്റർ വരെ ഓടാവുന്ന ബസുകളാണു നിലവിൽ സർവീസ് നടത്തുക.

ഇലക്ട്രിക് ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കാനാണ് കെഎസ്ആർടിസി തീരുമാനിച്ചിരിക്കുന്നത്. കിലോമീറ്റർ നിരക്കിൽ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും. ബസിന്റെ മുതൽമുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉൾപ്പെടെയുള്ളവ കരാർ ഏറ്റെടുക്കുന്ന കമ്പനിയാണു വഹിക്കേണ്ടത്. ഇതു വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്.

NO COMMENTS