കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍ കുടിശിക ഈ മാസം തന്നെ കൊടുത്ത് തീര്‍ക്കാന്‍ ധാരണ

286

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍ കുടിശിക ഈ മാസം തന്നെ കൊടുത്ത് തീര്‍ക്കാന്‍ ധാരണ. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. 254 കോടി രൂപയാണ് കെഎസ്‌ആര്‍സിയില്‍ ഇതുവരെ പെന്‍ഷന്‍ കുടിശികയുള്ളത്. ഇത് ഈ മാസം തന്നെ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമാകുകയായിരുന്നു. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍, സഹകരണ മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ എന്നീ മന്ത്രിമാരും ധനകാര്യ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥറും യോഗത്തില്‍ പങ്കെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരും സഹകരണവകുപ്പും കെഎസ്‌ആര്‍ടിസിയും സഹകരിച്ച്‌ എംഒയു അടിസ്ഥാനത്തിലാകും പെന്‍ഷന്‍ കുടിശിക ഈ മാസം തന്നെ കൊടുത്തുതീര്‍ക്കുക.

NO COMMENTS