സ്ത്രീകള്‍ക്കായി കെഎസ്‌ആര്‍ടിസിയുടെ പിങ്ക് ബസ് സര്‍വ്വീസ് തുടങ്ങി

197

തിരുവനന്തപുരം: സ്ത്രീകള്‍ക്കായി കെഎസ്‌ആര്‍ടിസി പിങ്ക് ബസ്സുകള്‍ സര്‍വ്വീസ് തുടങ്ങി. പിങ്ക് ബസ്സിന്‍റെ ഫ്ലാഗ് ഓഫും, ട്രാവല്‍ കാര്‍ഡിന്‍റെ ഉദ്ഘാടനവും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. മാര്‍ച്ചോടു കൂടി കെഎസ്‌ആര്‍ടിസിയുടെ എല്ലാ പ്രതിസന്ധികളും പരിഹരിക്കുമെന്നും ചടങ്ങിനിടെ മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി തലസ്ഥാനത്ത് ആരംഭിച്ച പിങ്ക് പോലീസും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന് പിന്നാലെയാണ് പിങ്ക് കെഎസ്‌ആര്‍ടിസിയുടെയും വരവ്. രണ്ടു ബസ്സുകളാണ് നിലവില്‍ നിരത്തിലിറക്കിയത്. വിവിധ റൂട്ടുകളിലായി പിങ്ക് ഓടി തുടങ്ങും. പിങ്ക് ബസ്സില്‍ വനിത കണ്ടക്ടര്‍മാരായിരിക്കും. പിങ്ക് ബസ്സ് സര്‍വ്വീസ് വിജയകരമാണെങ്കില്‍ സംസ്ഥാനത്ത് മുഴുവന്‍ പിങ്ക് ബസ്സുകള്‍ ഇറക്കുമെന്ന് മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY