കെ.പി.എന്‍ ബസ് കത്തിച്ചത് നൂറ് രൂപയ്ക്കും ബിരിയാണിക്കും വേണ്ടിയെന്ന് ഭാഗ്യയുടെ മാതാവ്

223

ബംഗളുരു: കാവേരി സംഘര്‍ഷത്തിനിടെ കെ.പി.എന്‍ ട്രാവല്‍സിന്‍റെ ബസുകള്‍ക്ക് തീയിടാന്‍ നേതൃത്വം നല്‍കിയ ഭാഗ്യ എന്ന 22കാരി കുറ്റകൃത്യത്തില്‍ പങ്കാളി ആയത് നൂറ് രൂപയ്ക്കും മട്ടണ്‍ ബിരിയാണിക്കും വേണ്ടിയെന്ന് മാതാവ് യെല്ലമ്മ. സംഭവത്തില്‍ തന്‍റെ മകള്‍ നിരപരാധിയാണ്.സെപ്റ്റംബര്‍ 11ന് ഉച്ചയ്ക്ക് ബിരിയാണിയും നൂറ് രൂപയും വാഗ്ദാനം ചെയ്ത് പ്രതിഷേധക്കാര്‍ തന്‍റെ മകളെ വിളിച്ചു കൊണ്ട് പോകുകയായിരുന്നെന്നും യെല്ലമ്മ കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.വടക്കന്‍ കര്‍ണാടകയിലെ യാദ്ഗിര്‍ സ്വദേശിയായ ഭാഗ്യയെ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാഗ്യ അക്രമികള്‍ക്ക് പെട്രോള്‍ ബോംബുകളും ഡീസലും കൈമാറുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.സി.സി.ടി.വി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഭാഗ്യയെ അറസ്റ്റ് ചെയ്തത്.

NO COMMENTS

LEAVE A REPLY