കെ.പി.സി.സിയുടെ മഹാത്മ അയ്യന്‍കാളി ജയന്തി ആചരണം ഞായറാഴ്ച (28.8.16) രാവിലെ 9ന്

470

സാമൂഹ്യ പരിഷ്‌കര്‍ത്താവ് മഹാത്മ അയ്യന്‍കാളിയുടെ 153-ാം ജയന്തിയോട് അനുബന്ധിച്ച് ഞായറാഴ്ച (28.8.16) രാവിലെ 9ന് വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തും.
അതിനുശേഷം 9.30ന് ഇന്ദിരാഭവനില്‍ അയ്യന്‍കാളിയുടെ ഛായചിത്രത്തിലും പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ഇന്ദിരാഭവനില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ അധ്യക്ഷതയില്‍ ചേരുന്ന അയ്യന്‍കാളി ജന്മവാര്‍ഷിക സമ്മേളനം എ.ഐ.സി.സി സെക്രട്ടറി ദീപക്ബാബറിയ ഉദ്ഘാടനം ചെയ്യും.
മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ തെന്നലബാലകൃഷ്ണ പിള്ള, കെ.മുരളീധരന്‍,മുന്‍ സ്പീക്കര്‍ എന്‍.ശക്തന്‍, മുന്‍മന്ത്രി വി.എസ്.ശിവകുമാര്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പലോട് രവി, എന്നിവരും പങ്കെടുക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.സുരേഷ് ബാബു അറിയിച്ചു.