സംഗീത നാടക അക്കാദമി അധ്യക്ഷയായി കെപിഎസി ലളിത ചുമതലേറ്റു

236

തൃശൂര്‍: സംഗീത നാടക അക്കാദമി അധ്യക്ഷയായി കെപിഎസി ലളിത ചുമതലേറ്റു. പാര്‍ട്ടി പറയുന്നതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യില്ലെന്നായിരുന്നു ലളിതയുടെ ആദ്യ പ്രതികരണം. സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ലളിത അധികാരമേറ്റത്.
രാവിലെ ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനം നടത്തിയശേഷം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കെപിഎസി ലളിത സംഗീത നാടക അക്കാദമിയുടെ അധ്യക്ഷയായി ചുമതലയേറ്റത്. കെപിഎസി ലളിത ചുമതലയേല്‍ക്കുന്നതിന് സാക്ഷിയാവാന്‍ സിനിമാ രംഗത്തെ പ്രിയപ്പെട്ടവരെത്തിയിരുന്നു.
കവിയൂര്‍ പൊന്നമ്മ, ജയരാജ് വാര്യര്‍, മഞ്ജുപിള്ള, ഭാഗ്യലക്ഷ്മി, വിദ്യാധരന്‍ മാസ്റ്റര്‍ തുടങ്ങിയ ചലചിത്ര പ്രവര്‍ത്തകരും സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്തോഷം പങ്കുവയ്ക്കാനെത്തി. മുരളിയും മുകേഷും നയിച്ച പാതയിലൂടെ അക്കാദമിയെ മുന്നോട്ട് കൊണ്ടുപോകാനാണ് ലക്ഷ്യമെന്ന്പുതിയ അധ്യക്ഷ പറഞ്ഞു.
ജനങ്ങള്‍ക്ക് നല്ലത് ചെയ്യുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അതിനാലാണ് പാര്‍ട്ടി തന്നെ നിയോഗിച്ചതെന്നും ലളിത വിശദീകരിച്ചു

NO COMMENTS

LEAVE A REPLY