അച്ഛന്‍റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദ്ദനമേറ്റ പതിനഞ്ചുകാരിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

264

കോഴിക്കോട്: മദ്യപിച്ചെത്തിയ അച്ഛന്‍റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദ്ദനമേറ്റ പതിനഞ്ചുകാരിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വയനാട് കാക്കവയല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് അടിവയറ്റിലേറ്റ മര്‍ദ്ദനെത്തത്തുടര്‍ന്ന് കഠിനമായ വയറുവേദനയേയും ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ബത്തേരി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പിന്നീട് പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഒന്‍പതു വര്‍ഷം മുന്‍പ് അമ്മ നഷ്ടപ്പെട്ട മൂന്ന് പെണ്‍കുട്ടികളെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് സ്ഥിരമായി മര്‍ദ്ദനത്തിനിരയാക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
തങ്ങളെ ഭക്ഷണം പോലും നല്‍കാതെ നിരന്തരമായി പീഡനത്തിനിരയാക്കാറുണ്ടെന്ന് കുട്ടികള്‍ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞു.
മൂന്ന് കുട്ടികളേയും വീട്ടില്‍ നിന്ന് മാറ്റിപാര്‍പ്പിക്കാനുളള നടപടി സ്വീകരിക്കുമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY