കുറ്റിയാടി മരുതോങ്കരയില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് വീടുകള്‍ക്ക് നേരെ ബോംബേറ്

230

കോഴിക്കോട്: കുറ്റിയാടി മരുതോങ്കരയില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് വീടുകള്‍ക്ക് നേരെ ബോംബേറ്. ഒരു ബിജെപി പ്രവര്‍ത്തകന്‍റെ കട തീവെച്ചു നശിപ്പിക്കുകയും ചെയ്തു. കുറേ നാളായി ഇവിടെ തുടര്‍ന്ന് വരുന്ന രാഷ്ട്രീയ വൈരത്തിന്‍റെ ഭാഗമായിട്ടാണ് പുതിയ സംഭവങ്ങളും. ഇന്നലെ രാത്രി 12.30 യോടെയായിരുന്നു ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടായത്. വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയെങ്കിലും വീടിന് ഉള്ളില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റില്ല. ഈ സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍റെ കട തല്ലിത്തകര്‍ത്തിരുന്നു. ഇതിന് തൊട്ടു മുന്പ് സിപിഎം നേതാവ് മനോജിന്‍റെ വീടിന് നേരെ കല്ലേറുണ്ടായിരുന്നു. ഇന്നലെ രാത്രി 10.30 യോടെ സിപിഎം നേതാവ് നാണുവിന്‍റെ വീടിന് നേരെയും ബോംബേറ് ഉണ്ടായി. മരുതോങ്കരയിലെ വീടിന് നേര്‍ക്കായിരുന്നു ആക്രമണം. വീടിന് നാശ നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു.