തിരുവനന്തപുരത്ത് 333 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 315 പേര്‍ക്കു രോഗമുക്തി

15

തിരുവനന്തപുരത്ത് ഇന്ന് (20 ഡിസംബര്‍ 2020) 333 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 315 പേര്‍ രോഗമുക്തരായി. നിലവില്‍ 3,485 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ മൂന്നുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പെരുകാവ് സ്വദേശി തോമസ് (74), കണ്ണമ്മൂല സ്വദേശി അബ്ദുള്‍ ഷുകൂര്‍ ഖാന്‍ (79), പുനലാല്‍ സ്വദേശി യേശുദാനം (56) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 240 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 3 പേര്‍ ആരോഗ്യ പ്രവര്‍ത്ത കരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,768 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 23,385 പേര്‍ വീടുകളിലും 109 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,717 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

NO COMMENTS