സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – മരണം 90

28

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

പരിശോധിച്ച സാമ്പിളുകൾ 1,11,124

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,17,32,157 സാമ്ബിളുകളാണ് പരിശോധിച്ചത്.

മരണം 90

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,833 ആയി.

സമ്പർക്കം 10667

10,667 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 567 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1387, കൊല്ലം 1412, എറണാകുളം 1277, മലപ്പുറം 1003, പാലക്കാട് 715, തൃശൂര്‍ 967, കോഴിക്കോട് 908, ആലപ്പുഴ 883, കോട്ടയം 484, കണ്ണൂര്‍ 389, പത്തനംതിട്ട 396, കാസര്‍ഗോഡ് 366, ഇടുക്കി 289, വയനാട് 191 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, തിരുവനന്തപുരം 10, കൊല്ലം 8, വയനാട് 7, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട 3, ആലപ്പുഴ, കോട്ടയം 2 വീതം, തൃശൂര്‍, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി 12,147

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 12,147 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1581, കൊല്ലം 1318, പത്തനംതിട്ട 259, ആലപ്പുഴ 1183, കോട്ടയം 597, ഇടുക്കി 422, എറണാകുളം 1533, തൃശൂര്‍ 1084, പാലക്കാട് 1505, മലപ്പുറം 1014, കോഴിക്കോട് 671, വയനാട് 166, കണ്ണൂര്‍ 411, കാസര്‍ഗോഡ് 403 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,07,682 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 26,65,354 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

നിരീക്ഷണത്തിലുള്ളവർ 4,69,522

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,69,522 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,41,617 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,905 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2335 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 8ന് മുകളിലുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.

തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്ബൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് പ്രദേശങ്ങളാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ –

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11361 ആണ്. ആകെ 111124 പരിശോധന നടന്നു. മരണസംഖ്യ 90 ആണ്. കഴിഞ്ഞമൂന്ന് ദിവസങ്ങളിലെ ശരാശരി ടിപിആര്‍ നിരക്ക് 11.5 ശതമാനമാണ്. എറ്റവും ഉയര്‍ന്ന നിരക്ക് മലപ്പുറത്ത്.13.8 ആണ് ടിപിആര്‍.. 8.8 ശതമാനമുള്ള കോട്ടയത്താണ് ഏറ്റവും കുറഞ്ഞ ടിപിആര്‍ നിരക്ക്. കോട്ടയത്തിന് പുറമേ ആലപ്പുഴ കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ ടിപിആര്‍ 10 ന് താഴെയാണ്. ബാക്കിയുള്ള 10 ജില്ലകളിലും 10 മുതല്‍ 13.8 ശതമാനം വരെയാണ് നിരക്ക് കാണിക്കുന്നത്.

കഴിഞ്ഞയാഴ്ച്ചയുമായി താരതമ്യം ചെയ്യുമ്ബോള്‍ ടിപിആറിന്‍റെ ഉയര്‍ച്ചാനിരക്കില്‍ 15 ശതമാനം കുറവ് വന്നിട്ടുണ്ട്. കേസുകളുടെ വളര്‍ച്ചാനിരക്കില്‍ 42 ശതമാനവും കുറവ് വന്നിട്ടുണ്ട്. ജൂണ്‍ 11,12, 13 ദിവസങ്ങളിലെ പുതിയ കേസുകളിലെ ശരാശരി എണ്ണത്തെക്കാള്‍ 4.2 ശതമാനം കുറവ് കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ഉണ്ടായി. ആക്റ്റീവ് കേസുകളുടെ എണ്ണത്തില്‍ 14.43 ശതമാനം കുറവാണ് ഉണ്ടായത്. 10.04 ശതമാനം കുറവ് ടിപിആര്‍ നിരക്കിലും ഉണ്ടായിട്ടുണ്ട്. 40 ദിവസത്തോളം നീണ്ട ലോക്ക്ഡോണിനെ തുടര്‍ന്ന് രോഗവ്യാപനത്തിലെ കുറവ് കണക്കിലെടുത്ത് ഇളവുകള്‍ വരുത്തി നമ്മടെ സംസ്ഥാനം മുന്നോട്ട് പോകുകയാണ്.

ടിപിആറിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച്‌ അതിന് അനുസരിച്ചുള്ള നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. എല്ലാവരും സഹകരിക്കണം. ലോക്ക്ഡൌണ്‍ ഘട്ടത്തില്‍ പുലര്‍ത്തിയ ജാഗ്രത തുടരണം. തീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. കര്‍ശനമായ മുന്‍കരുതല്‍ വേണം. ഇരട്ട മാസ്കുകള്‍ ധരിക്കാനും, ചെറിയ കൂടിച്ചേരലുകള്‍ ഒഴിവാക്കാനും വീടുകള്‍ക്ക് അകത്തും കരുതല് സ്വീകരിക്കാന്‍ ശ്രദ്ധിക്കണം.

അടുത്ത് ഇടപഴകലും ആള്‍ക്കൂട്ടങ്ങളും ഒഴിവാകക്ണം, കടകളിലും തൊഴില്‍ സ്ഥാപനങ്ങളിലും അതീവ ജാഗ്രത വേണം,അടഞ്ഞ സ്ഥലങ്ങളിലെ ഒത്തുചേരല്‍ വേണ്ടെന്ന് വയ്ക്കണം. മൂന്നാം തരംഗത്തിനുള്ള സാധ്യത നമ്മള്‍ കണക്കിലെടുക്കണം. ഡെല്‍റ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിന്‍റെ ആവിര്‍ഭാവം നമ്മുക്ക് തള്ളിക്കളയാനാവില്ല. നാം അതീവ ജാഗ്രത പൂലര്‍ത്തേണ്ട കാര്യമാണിത്.

NO COMMENTS