കൊട്ടിയൂര്‍ പീഡന കേസിലെ പ്രതി ഫാ. റോബിനെ പൊലീസ്​ കസ്​റ്റഡിയില്‍ വിട്ടു

256

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡന കേസിലെ പ്രതി ഫാ. റോബിനെ നാല്​ ദിവസത്തേക്ക്​ പൊലീസ്​ കസ്​റ്റഡിയില്‍ വിട്ടു. ഫാ.റോബിനെ കസ്റ്റഡിയില്‍ വാങ്ങി മറ്റുപ്രതികളുടെ പങ്കുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസി​ന്‍റ പ്രധാനലക്ഷ്യം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ കഴിഞ്ഞ മാസമാണ് അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍വച്ച്‌ പീ‍ഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നതാണ് കേസ്

NO COMMENTS

LEAVE A REPLY