പ്രണയം നിരസിച്ചതിന് യുവാവ് തീകൊളുത്തിയ പെണ്‍കുട്ടിയും ആത്മഹത്യശ്രമം നടത്തിയ യുവാവും മരിച്ചു

211

കോട്ടയം • പ്രണയം നിരസിച്ചതിന് യുവാവ് തീകൊളുത്തിയ പെണ്‍കുട്ടിയും ആത്മഹത്യശ്രമം നടത്തിയ യുവാവും മരിച്ചു. ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി (ബിപിടി) വിദ്യാര്‍ഥിനി ഹരിപ്പാട്, ചിങ്ങോലി, ശങ്കരമംഗലം കൃഷ്ണകുമാറിന്റെ മകള്‍ കെ. ലക്ഷ്മി (21) യും കൊല്ലം, നീണ്ടകര, പുത്തന്‍തുറ കൈലാസമംഗലത്ത് സിനിതന്റെ മകനും കോളജിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ആദര്‍ശു (25) മാണ് മരിച്ചത്
അതീവ ഗുരുതരനിലയില്‍ പൊള്ളലേറ്റ നിലയില്‍ പെണ്‍കുട്ടിയെയും യുവാവിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു.

NO COMMENTS

LEAVE A REPLY