മീനച്ചിലാറില്‍ കുളിക്കാനിറങ്ങിയ അയ്യപ്പഭക്തന്‍ മുങ്ങി മരിച്ചു

248

കോട്ടയം: മീനച്ചിലാറില്‍ കുളിക്കാനിറങ്ങിയ അയ്യപ്പഭക്തന്‍ മുങ്ങി മരിച്ചു. മാഹി സ്വദേശി സുജീഷ് ആണു മരിച്ചത്. പാലാ കടപ്പാട്ടൂര്‍ അമ്ബലത്തിന് സമീപമുള്ള കടവില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്നവര്‍ കുളി കഴിഞ്ഞു കയറിയിട്ടും സുജീഷിനെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാവിലെ ആറ് മണിയോടെ കടവിന് താഴെയായി മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

NO COMMENTS

LEAVE A REPLY