പഠിപ്പ് മുടക്കി സമരം ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ വെള്ളമടിച്ചും തിരമാലയില്‍ ആറാടിയും നിറഞ്ഞാടിയ വിദ്യാര്‍ത്ഥിനികളെ പോലീസ് പൊക്കി

216

കൊല്ലം: പഠിപ്പ് മുടക്കി സമരം ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ വെള്ളമടിച്ചും തിരമാലയില്‍ ആറാടിയും നിറഞ്ഞാടിയ വിദ്യാര്‍ത്ഥിനികളെ ഒടുവില്‍ വനിതാപോലീസുകാര്‍ ഉള്‍പ്പെട്ടെ പോലീസ് സംഘം പൊക്കി. പത്തനംതിട്ടയിലും പുനലൂരിലെയും കോളേജുകളില്‍ പഠിക്കുന്ന പുനലൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളാണ് കാമുകന്മാര്‍ക്കൊപ്പം കൊല്ലം ബീച്ചിലാണ് ആടിത്തിമിര്‍ത്തത്.കാലുറയ്ക്കാതെ തിരമാലകളില്‍ കിടന്ന് ഇവര്‍ കാട്ടിക്കൂട്ടിയ പേക്കൂത്ത് കണ്ട് പന്തികേട് തോന്നിയ നാട്ടുകാരാണ് പോലീസിന് വിവരം നല്‍കിയത്. ഇവര്‍ വന്ന കാറില്‍ നിന്നും പിന്നീട് ആറ് ബിയര്‍കുപ്പികള്‍ കണ്ടെത്തി. ബീച്ചിലെ വാച്ച്‌ ടവറിന് സമീപത്ത് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ബഹളംവെച്ചുകൊണ്ട് കാറില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടികള്‍ കൂട്ടുകാര്‍ക്കൊപ്പം മണലിലും തിരയിലും നൃത്തം വെച്ചു തുടങ്ങി.അനേകം ബോയ് ഫ്രണ്ട്സും കാഴ്ചക്കാരാകുക കൂടി ചെയ്തതോടെ നൃത്തം ആഭാസകരമായി പുരോഗമിക്കാനും തുടങ്ങി. കൂട്ടുകാര്‍ക്ക് പുറമേ നാട്ടുകാര്‍ കൂടി തടിച്ചുകൂടിയതോടെ ചിലര്‍ ഈസ്റ്റ് പോലീസിന് വിവരം നല്‍കുകയായിരുന്നു.തുടര്‍ന്ന് വനിതാ പോലീസുകാര്‍ക്കൊപ്പം എത്തിയ പോലീസ് ഇടപെട്ടിട്ടും പിന്തിരിയാനോ ജീപ്പിലേക്ക് കയറാനോ പെണ്‍കുട്ടികള്‍ തയ്യാറായില്ല. പോലീസിന് നേരെ തട്ടിക്കയറിയ ഇവരെ ഒടുവില്‍ പോലീസ് പണിപ്പെട്ട് പിടിച്ചു കയറ്റുക ആയിരുന്നു. ഇവര്‍ക്കൊപ്പം ആണ്‍കുട്ടികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് മാതാപിതാക്കളെ അറിയിക്കുകയും അവര്‍ വന്ന പെണ്‍കുട്ടികളെ സ്റ്റേഷനില്‍ നിന്നും വിളിച്ചുകൊണ്ടു പോകുകയുമായിരുന്നു. ഇവര്‍ വന്ന വാഹനം പോലീസ് തന്നെ പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റിയിരുന്നു.