പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം എന്ന് കോടിയേരി ബാലകൃഷ്ണന്‍

276

കണ്ണൂര്‍: പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം എന്ന് കോടിയേരി ബാലകൃഷ്ണന്‍. ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്ങ്ങളൊന്നും ഇന്ന് പാര്‍ട്ടിയില്‍ ഇല്ല. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ പ്രസ്ഥാവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ധേഹം. പതിനൊന്ന് മാസക്കാലം കൊണ്ട് ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയ സര്‍ക്കാരാണ് എല്‍എഫ് സര്‍ക്കാര്‍. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കോര്‍പ്പറേറ്റ്‌വല്‍ക്കരണം, ആര്‍ എസ് എസ് വര്‍ഗീയത എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് എല്‍ ഡി എഫ് സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തില്‍ കൊണ്ടുവന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിരാശരാക്കുന്ന യാതൊന്നും മുന്നണിയുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ധേഹം പറഞ്ഞു. ഇടത് പക്ഷ നേതാക്കള്‍ വളരെ ജാഗ്രതയോടെ നില്‍ക്കണം എന്നാണ് കാനം രാജേന്ദ്രന്റെ വാക്കുകള്‍ക്ക് രമേശ് ചെന്നിത്തല നടത്തിയ മറുപടിയില്‍ സൂചിപ്പിക്കുന്നത്. എങ്ങനെ കാനത്തിന്റെ വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയും എന്നാണ് ചെന്നിത്തലയുടെ വാക്കുകളില്‍ മനസിലാക്കാന്‍ സാധിക്കുന്നത് എന്നും അദ്ധേഹം പറഞ്ഞു. ജിഷ്ണു കേസില്‍ പിണറായി സര്‍ക്കാര്‍ നൂറു ശതമാനം സത്യസന്ധതയോടടു കൂടിയാണ് അവരുടെ കുടുംബത്തിന്റെ കൂടെ നിന്നത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരു സ്വാശ്രയ മാനേജ്‌മെന്റ്‌റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജിഷ്ണുവിന്റെ കുടുംബത്തിന്റെ കൂടെ നിലയുറപ്പിച്ചത് കൊണ്ടാണിത്. എന്നാല്‍ ജിഷ്ണുവിന്റെ കുടുംബം ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ല പിന്നീട് നേരിട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും പിന്നീട് ഡി ജി പി ഓഫീസിന് മുന്നില്‍ സമരം വരെയുള്ള ഘട്ടത്തില്‍ എത്തുകയും ചെയ്തു. ശത്രുക്കള്‍ നടത്തുന്ന പ്രചരണത്തില്‍ കെണിയില്‍ പെടരുത്, സി പി ഐ സി പി എം നേതാക്കള്‍ പരസ്യമായി അഭിപ്രായം പ്രകടനം നടത്തിയത് കണ്ടു, അത് പാടില്ല എന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY