നടി അതിക്രമത്തിന് ഇരയായ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത് : കോടിയേരി ബാലകൃഷ്ണന്‍

200

തിരുവനന്തപുരം• യുവ നടി അതിക്രമത്തിന് ഇരയായ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നടിയെ ആക്രമിച്ചവരേയും അതിന് ക്വട്ടേഷന്‍ കൊടുത്തവരെയും എത്രയും വേഗം പിടികൂടുമെന്നും കോടിയേരി വ്യക്തമാക്കി. പ്രതികളെ എത്രയും വേഗം തിരിച്ചറിയാനായത് പൊലീസിന്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് പള്‍സര്‍ സുനിക്കൊപ്പം ഒളിവില്‍ കഴിയുന്ന വി.പി. വിജീഷ് ആര്‍എസ്‌എസ് പ്രവര്‍ത്തകനാണെന്നും കോടിയേരി ആരോപിച്ചു. ഇയാള്‍ സിപിഎം പ്രവ‍ര്‍ത്തകനാണെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയായാണ് ഇതേയാള്‍ ആര്‍എസ്‌എസ് അംഗമാണെന്ന കോടിയേരിയുടെ ആരോപണം.

NO COMMENTS

LEAVE A REPLY