കോഴിക്കോട്: ഐഎസ്സും ആര്‍എസ്‌എസ്സും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ഐഎസ് ഇന്ത്യയിലെത്താന്‍ കാരണം ആര്‍എസ്‌എസ്സാണ്. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അവരുടെ കടന്നാക്രമണമാണ് ഇതിനു പിന്നില്‍. സമാധാനത്തിന്റെ മതമായ ഇസ്ലാമിന്റെ പേര് ഉപയോഗിച്ചാണ് ഇത്തരം കടന്നുകയറ്റങ്ങളെന്ന് കോടിയേരി പറഞ്ഞു.
നിഷ്കളങ്കരായ കുട്ടികളെ ആയുധധാരികളാക്കി കലാപകാരികളാക്കാന്‍ ആര്‍എസ്‌എസ് ശ്രീകൃഷ്ണനെ കൂട്ടുപിടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സിപിഎം നടത്തിയ സാംസ്കാരിക സംഗമം കോഴിക്കോട് ഉദ്ഘാടനം ചെയത് സംസാരിക്കവേയാണ് ആര്‍എസ്‌എസിനെതിരെ കാടിയേരി ബാലകൃഷ്ണന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. അഷ്ടമി രോഹിണി ആഘോഷിക്കേണ്ടത് ക്ഷേത്രങ്ങളിലാണ്. ഇതിന് പകരം കുട്ടികളെ ശ്രീകൃഷ്ണ വേഷമെന്ന പേരില്‍ കോപ്രായം കാണിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.
കൃഷ്ണവേഷം കെട്ടിച്ച് തെരുവിലിറക്കിയ കുട്ടികള്‍ അടുത്ത ദിവസം ആര്‍എസ്‌എസ് ശാഖയിലാണ് ഉണ്ടാവുക.