നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണം തെറ്റ് : കോടിയേരി ബാലകൃഷ്ണന്‍

183

തിരുവനന്തപുരം • മാവോയിസ്റ്റുകളെ കീഴടങ്ങാന്‍ അനുവദിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണം തെറ്റാണ്. ചര്‍ച്ചയ്ക്ക് തയാറാവാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും കോടിയേരി വ്യക്തമാക്കി. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐയും സിപിഎമ്മും വ്യത്യസ്ത നിലപാടെടുത്ത കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ രണ്ടും രണ്ടു പാര്‍ട്ടികളാണെന്നായിരുന്നു കോടിയേരിയുടെ മറുപടി. രണ്ടു പാര്‍ട്ടിക്കും ഒരേ അഭിപ്രായമായിരിക്കില്ലെന്നും കോടിയേരി പറഞ്ഞു.

NO COMMENTS

LEAVE A REPLY