സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ യുഡിഎഫുമായി യോജിച്ച്‌ സമരത്തിനു തയാര്‍ : കോടിയേരി ബാലകൃഷ്ണന്‍

162

തിരുവനന്തപുരം • സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് പ്രതിപക്ഷവുമായി സഹകരിക്കാവുന്ന മേഖലകളില്‍ സഹകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കള്ളപ്പണം തടയാന്‍ കഴിയാത്ത സര്‍ക്കാരാണ് മോദിയുടേതെന്ന് ബിജെപിക്കാര്‍ തന്നെ പറഞ്ഞു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിനു യുഡിഎഫ് തയാറാണെന്നു മുഖ്യമന്ത്രി, ധനമന്ത്രി, സഹകരണമന്ത്രി എന്നിവരുമായുള്ള ചര്‍ച്ചയ്ക്കുശേഷം ചെന്നിത്തല അറിയിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി 21ന് അടിയന്തര യുഡിഎഫ് നേതൃയോഗം ചേരും. മുഖ്യമന്ത്രിയും പ്രതിപക്ഷവുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെന്നിത്തലയെ ടെലിഫോണില്‍ ബന്ധപ്പെട്ടു യോജിച്ച സമരത്തിനു പിന്തുണ തേടിയിരുന്നു.