ജനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി മോദി നടത്തിയ സര്‍ജിക്കല്‍ ആക്രമണമാണ് നോട്ട് പിന്‍വലിക്കല്‍ : കോടിയേരി ബാലകൃഷ്ണന്‍

208

കോഴിക്കോട്• 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത് ജനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി മോദി നടത്തിയ സര്‍ജിക്കല്‍ ആക്രമണമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കള്ളപ്പണത്തിനെതിരെയല്ല ഈ നടപടിയെന്നു വ്യക്തമാണ്. നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്നു മോദിയുടെ അടുപ്പക്കാര്‍ക്ക് അറിവുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. പ്രഖ്യാപനം വരുന്നതിനു മുന്‍പായി കോടിക്കണക്കിനു രൂപ ബിജെപി അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണു വിവരം. ഇതു സംബന്ധിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണം. മുന്നറിയിപ്പും ആവശ്യത്തിനു മുന്നൊരുക്കങ്ങളുമില്ലാതെയുള്ള നടപടിയില്‍ സാധാരണക്കാര്‍ ദുരിതമനുഭവിക്കുകയാണ്. കാര്‍ഷിക വിഭവങ്ങളും മല്‍സ്യങ്ങളും വില്‍ക്കാന്‍ കഴിയാതായിരിക്കുകയാണ്. അനുദിന ആവശ്യങ്ങള്‍ക്കുള്ള പണത്തിനായി ആളുകള്‍ വരിനിന്ന് മടുക്കുന്നു. ഇവരെല്ലാം കള്ളപ്പണക്കാരാണോ രാജ്യസ്നേഹത്തിന്‍റെ പേരിലാണ് നടപടിയെങ്കില്‍ ആ സ്നേഹം ജനങ്ങളോടാണു കാണിക്കേണ്ടത്. സഹകരണ ബാങ്കുകളില്‍ വന്‍തോതില്‍ കള്ളപ്പണമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അങ്ങനെയുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ കണ്ടെത്തട്ടെയെന്നും കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു.

NO COMMENTS

LEAVE A REPLY