കോടനാട് കൊലപാതകം : പ്രതി കെ വി സയന്‍റെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഡോക്ടര്‍മാര്‍

296

തൃശൂര്‍: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതി കെ വി സയന്റെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഡോക്ടര്‍മാര്‍.
ഇരുവരുടെയും കഴുത്തിലുണ്ടായിരുന്ന മുറിവുകള്‍ സംശയിക്കത്തക്കതല്ല. മുറിവുകള്‍ അപകടത്തില്‍ ഉണ്ടായതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇരുവരുടെയും പോസ്റ്റുമോര്‍ട്ടം തൃശൂരില്‍ പൂര്‍ത്തിയായി. കഴിഞ്ഞ ദിവസമാണ് പാലക്കാട് കണ്ണാടിയിലുണ്ടായ അപകടത്തില്‍ സയന്റെ ഭാര്യ വിനു പ്രിയയും മകള്‍ നീതുവും മരിച്ചത്. സയനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

NO COMMENTS

LEAVE A REPLY