കോടാലി ശ്രീധരന്‍റെ മകനെ തട്ടിക്കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു

246


കൊച്ചി: മലപ്പുറത്തെ കുപ്രസിദ്ധ കുഴല്‍പ്പണ ഇടപാടുകാരന്‍ കോടാലി ശ്രീധരന്‍റെ മകനെ തട്ടിക്കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികളില്‍ ചിലര്‍ തന്നെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചില പ്രതികള്‍ അറസ്റ്റിലായെങ്കിലും അരുണിനെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 31നാണ് കോടാലി ശ്രീധരന്‍റെ മകന്‍ 32 വയസുളള അരുണിനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു സംഭവത്തിന് പിന്നില്‍. ശ്രീധരന്‍ താമസിച്ചിരുന്ന കുടമുണ്ടയിലെ വീട്ടിലെത്തിയ എട്ടംഗസംഘം മകനെ ബലമായി പിടിച്ചിറക്കി കൊണ്ട് പോകുകയായിരുന്നു. കണ്ണുകെട്ടി വാഹനത്തില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ കോടാലി ശ്രീധരന്റെ ആളുകള്‍ തന്നെയാണ് പൊലീസിന് കൈമാറിയത് സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. കൊടുവള്ളി സ്വദേശി മുസ്തഫ,തോട്ടുങ്കര സ്വദേശി അബ്ദുള്‍ റഫീഖ്,കോടമംഗലം സ്വദേശി സിബി ചന്ദ്രന്‍, മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്. അരുണിനെ മൈസൂരിലെത്തിച്ച ശേഷം കോടാലി ശ്രീധരനുമായി വൈരാഗ്യമുളള മറ്റൊരു സംഘത്തിന് കൈമാറിയെന്നാണ് സൂചന. കോതമംഗലത്തെ ചില ലോഡ്ജുകളിലും അറസ്റ്റിലായ പ്രതികള്‍ നേരത്തെ ഒളിവില്‍ താമസിച്ചിരുന്നു.

NO COMMENTS

LEAVE A REPLY