കൊച്ചിമുസിരിസ് ബിനാലെ 2016: ക്യൂറേറ്ററുടെ കാഴ്ചപ്പാടും തലക്കെട്ടും പ്രഖ്യാപിച്ചു.

251

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ ക്യൂറേറ്റര്‍ കാഴ്ചപ്പാട് പുറത്തു വിട്ടു. ‘ഫോമിംഗ് ഇന്‍ ദ പ്യൂപ്പിള്‍ ഓഫ് ആന്‍ ഐ’എന്നതായിരിക്കും പ്രശസ്തകലാകാരന്‍ സുദര്‍ശന്‍ ഷെട്ടി ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി ബിനാലെയുടെ’തലക്കെട്ട്.ഡിസംബര്‍ 12 മുതല്‍ 108 ദിവസങ്ങളിലായി ആസ്വാദകര്‍ക്ക് മുന്നിലെത്തുന്ന ബിനാലെയില്‍ പങ്കെടുക്കുന്ന കൂടുതല്‍ കലാകാരന്മാരുടെ പട്ടികയും പുറത്തുവിട്ടു.ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായാണ് ബിനാലെ വേദികള്‍ സജ്ജീകരിക്കുന്നത്. പ്രദര്‍ശനങ്ങള്‍ കൂടാതെ, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, വിദ്യാര്‍ത്ഥി ബിനാലെ, കുട്ടികളുടെ കലാസൃഷ്ടി, പഠന കളരികള്‍, ചലച്ചിത്ര പ്രദര്‍ശനം, സംഗീതപരിപാടി എന്നിങ്ങനെ ഒട്ടേറെ അനുബന്ധങ്ങളും ബിനാലെയിലുണ്ടാകും.കലയിലെ പരമ്പരാഗതമായ എല്ലാ അതിര്‍വരമ്പുകള്‍ക്കും വിഭാഗങ്ങള്‍ക്കും അതീതമായിരിക്കും മൂന്നാം ലക്കം ബിനാലെ. ക്യൂറേറ്റര്‍കാഴ്ചപ്പാട് തന്നെ അതാണ് സൂചിപ്പിക്കുന്നത്. ചിത്ര, ശില്‍പകലകളില്‍ ഊന്നിയുള്ള പ്രദര്‍ശനങ്ങളോടൊപ്പം ഛായാഗ്രാഹണം, കവിത, സംഗീതം തുടങ്ങിയ മേഖലകളിലെ കലാകാരന്മാരും ബിനാലെയില്‍ പങ്കെടുക്കുന്നുണ്ട്.ഇന്ത്യ എന്നാല്‍ ഏഴു നദികളുടെ നാടാണെന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കിയാണ് ക്യൂറേറ്റര്‍ കാഴ്ചപ്പാട് സുദര്‍ശന്‍ ഷെട്ടി തയ്യാറാക്കിയിരിക്കുന്നത്. നദികളുടെ ഒഴുക്ക്കൂടിച്ചേരല്‍ കൈവഴികളായുള്ള പിരിയല്‍ പ്രമേയത്തിന്റെ ഭാഗമാണ്. ഇതില്‍നിന്ന് ലഭിക്കുന്ന അറിവിന്റെതലങ്ങളെ അന്വേഷിക്കുന്നതായിരിക്കും ബിനാലെ പ്രദര്‍ശനത്തിന്റെകാതല്‍.പാരമ്പര്യത്തെക്കുറിച്ചും, സമൂഹത്തെക്കുറിച്ചും സമകാലീനതയെക്കുറിച്ചും സന്ദേഹങ്ങള്‍ ഉളവാക്കുന്നതായിരിക്കും ബിനാലെയിലെ സൃഷ്ടികള്‍. നദിയെപോലെ ഒഴുകുന്ന ആശയങ്ങളാകണം ബിനാലെയിലെ കലാസൃഷ്ടികള്‍.ബിനാലെ പ്രദര്‍ശനം കഴിഞ്ഞും ഒഴുക്കുതുടരുന്ന സൃഷ്ടികള്‍-സുദര്‍ശന്‍ഷെട്ടി പറയുന്നു.
പൈതൃകംഎന്നാലെന്ത് എന്ന ചോദ്യം ഉന്നയിച്ച് അന്വേഷിക്കുന്നതാണ് ബിനാലെയുടെ ഉള്ളടക്കമെന്ന് സുദര്‍ശന്‍ ഷെട്ടിഅഭിപ്രായപ്പെട്ടു. നമ്മുടെപൈതൃകം എന്തെന്ന് പുതിയ ഒരുതലത്തില്‍ നിന്ന് കാണാന്‍ ഞാനാഗ്രഹിക്കുന്നു.പൈതൃകംകഴിഞ്ഞ കാലത്തിന്റെ ചലനരഹിതമായചിന്തയല്ല. ക്രിയാത്മകമായ സമകാലീന യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണ്. പൈതൃകത്തെ ചുരുക്കംചില ക്രിയകളും ആശയങ്ങളുമായിമാത്രം ബന്ധിപ്പിക്കാവുന്നതല്ല. വിവിധ ആശയതലങ്ങളെ വെളിപ്പെടുത്തികൊണ്ടുള്ള ബിനാലെയെ അവതരിപ്പിക്കുകയാണ്, ഒട്ടുംലളിതമല്ലാതെ.മാറിക്കൊണ്ടിരിക്കുന്ന, തുടരുന്ന ഒരു സമൂഹത്തില്‍ പൈതൃകം കാലത്തിലൂടെ വളരുന്നു. ജനകീയമെന്നു പേരുകേട്ട കൊച്ചി ബിനാലെയുടെ സാമൂഹ്യബോധം അതിന്റെക്യൂറേറ്റര്‍ എന്ന നിലയില്‍സൃഷ്ടികളില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്ന്‌സുദര്‍ശന്‍ഷെട്ടി പറഞ്ഞു. രാഷ്ട്രീയമായ ഉള്ളടക്കങ്ങള്‍ ഏറെയുള്ള സൃഷ്ടികളാകും ഇവിടെയെത്തുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി ബിനാലെയില്‍ പങ്കെടുക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ ഇവരാണ്:അഭിഷേക് ഹസ്ര (ഇന്ത്യ), അബിര്‍കര്‍മാര്‍ക്കര്‍(ഇന്ത്യ), അഷ്‌റഫ് തൗലോബ്(ഫ്രാന്‍സ്), എഇഎസ്+എഫ്(റഷ്യ), അഹ്‌മെത് ഒഗുത്(ജര്‍മ്മനി), അകി സസമോട്ടോ(യുഎസ്എ), അലക്‌സാന്‍ഡ്ര സ്‌ക(പോളണ്ട്), അലെസ്‌സ്‌റ്റെഗെര്‍(സ്ലോവാനിയ) അലെക്‌സ്‌സെറ്റണ്‍(ആസ്‌ട്രേലിയ), അലിഷ്യക്വാദെ(ജര്‍മ്മനി), അനാമിക ഹക്‌സര്‍(ഇന്ത്യ), ആനന്ദ് (ഇന്ത്യ), അവിനാശ് വീരരാഘവന്‍(ഇന്ത്യ), ബാര ഭാസ്‌കരന്‍(ഇന്ത്യ), സി ഭാഗ്യനാഥ്(ഇന്ത്യ), കാമിലി നോര്‍മെന്റ്(നോര്‍വേ), കാര്‍ പ്രുഷ, ഇവ ഷെ്‌ലെഗെല്‍ (ഓസ്ട്രിയ), കാരോലിന്‍ദുഷാലെ(ഫ്രാന്‍സ്), ചാള്‍സ് ആവ്രെ (യുകെ), ചിത്രവനു മജൂംദാര്‍(ഇന്ത്യ), ക്രിസ്മാന്‍ (യുഎസ്എ) ഡൈസിയാങ്(ചൈന) ദാന അവര്‍താനി(യുഎഇ), ഡാനിയേല്‍ഗല്ലിയാനോ(ഇറ്റലി)ഡെസ്മണ്ട് ലാസ്രോ(ഇന്ത്യ), ദിയ മേത്ത ഭൂപാല്‍(ഇന്ത്യ) ഇ പി ഉണ്ണി (ഇന്ത്യ) എന്‍ഡ്രി ഡാനി(അല്‍ബേനിയ) എറിക് വാന്‍ ലിഷൗ(നെതര്‍ലാന്‍ഡ്‌സ്), ഇവ മഗ്യാറോസി(ഹംഗറി), ഫ്രാന്‍സ്വാ മസാബ്രൗ(ഫ്രാന്‍സ്), ഗബ്രിയേല്‍ ലെസ്റ്റര്‍(നെതര്‍ലാന്‍ഡ്‌സ്) ഗ്യാരിഹില്‍(യുഎസ്എ), ഗൗരിഗില്‍(ഇന്ത്യ), ഹന്ന ടുലിക്കി(യുകെ), ഹിമ്മത്ത് ഷാ(ഇന്ത്യ), ഇസ്ത്വാന്‍ സാക്‌നി(ഹംഗറി), സേവ്യര്‍ പരെസ്(സ്‌പെയിന്‍), ജോനാതന്‍ഓവന്‍(സ്‌കോട്‌ലാന്റ്), കെആര്‍സുനില്‍( ഇന്ത്യ), കബീര്‍മൊഹന്തി(ഇന്ത്യ), കലാക്ഷേത്ര മണിപൂര്‍(ഇന്ത്യ), കത്രീന സ്യേലാര്‍(നെതര്‍ലാന്‍ഡ്‌സ്), കത്രീന നീബര്‍ഗ, ആന്‍ഗ്രിസ്എല്‍ജിറ്റിസ്(ലാത്വിയ), ലാന്റിയാന്‍സി (യുഎഇ), ലൈറ്റണ്‍ പിയേഴ്‌സ്(യുഎസ്എ) ലിസ റിഹാന(ന്യൂസീലാന്റ്), ലുന്‍ഡാല്‍, സീറ്റല്‍(സ്വീഡന്‍) മാന്‍സി ഭട്ട്(ഇന്ത്യ), മാര്‍ട്ടിന്‍വാല്‍ഡേ(ഓസ്ട്രിയ) മിഖായേല്‍കാരിക്കിസ്(യുകെ), മില്ലര്‍ ഫുക്കറ്റെ(യുഎസ്എ) നസിയ ഖാന്‍(യുകെ), നിക്കോളാദുര്‍വാസുല, ജോണ്‍ ടില്‍ബുറി(യുകെ), ഓര്‍ജിത് സെന്‍(ഇന്ത്യ), ഒയാങ് ജിയാങ്‌ഖെ(ചൈന), പദ്മിനി ചേറ്റൂര്‍(ഇന്ത്യ), പവല്‍അല്‍താമെര്‍(പോളണ്ട്), പെഡ്രോ ഗോമസ്ഇഗാന(നോര്‍വേ), പി കെ സദാനന്ദന്‍(ഇന്ത്യ), പ്രഭാവതി മേപ്പയില്‍ (ഇന്ത്യ), പ്രണീത് സോയി(നെതര്‍ലാന്‍ഡ്‌സ്), റേച്ചല്‍ മക് ലീന്‍(യുകെ) റൗള്‍സുരിറ്റ( ചിലി),ഇവ ഷെ്‌ലെഗെല്‍ (ഓസ്ട്രിയ), രവി അഗര്‍വാള്‍(ഇന്ത്യ), റെമന്‍ചോപ്ര(ഇന്ത്യ), സല്‍മാന്‍ടൂര്‍, ഹസ്ന്‍മുജിതാബ(പാക്കിസ്ഥാന്‍), സമൂഹ(ഇന്ത്യ), സെര്‍ജിയോഷെജ്‌ഫെക്(യുഎസ്എ), ശര്‍മിഷ്ഠമൊഹന്തി(ഇന്ത്യ), ഷുമോണഗോയല്‍, ഷായിഹെറേഡിയ(ഇന്ത്യ) സൈറസ് നമാസി(സ്വീഡന്‍), സോഫീ ദേജോഡെ, ബെര്‍ട്രാന്‍ഡ്‌ലാകോംബെ(ഫ്രാന്‍സ്), സ്റ്റാന്‍ ഡഗ്ലസ്(കാനഡ), സുബ്രത് ബെഹ്‌റ(ഇന്ത്യ), സുനില്‍ പഡ്വാള്‍ (ഇന്ത്യ), ടിവി സന്തോഷ് (ഇന്ത്യ), തകായുകി യമാമോട്ടോ(ജപ്പാന്‍), ടോം ബുര്‍ഖാര്‍ഡ്ട്(യുഎസ്എ), ടോണിജോസഫ്(ഇന്ത്യ), വാലെയര്‍മെജെര്‍കാസോ(മെക്‌സികോ)വോള്‍മാര്‍സ്‌ജോഹാന്‍സണ്‍സ്(ലാത്വിയ)വുടിയെന്‍ ചാങ്(തായ്‌വാന്‍) യേല്‍ എഫ്രാറ്റി(ഇസ്രായേല്‍), യാങ്‌ഹോങ്‌വി(ചൈന) യര്‍ദേന കുരുള്‍കര്‍(ഇന്ത്യ), യുകോ മോഹിരി(ജപ്പാന്‍) സുലേഖ ചൗധരി(ഇന്ത്യ)

കൊച്ചിയുടെ ചരിത്രവും ബഹിര്‍സ്ഫുരതയുമൊക്കെയാണ് ബിനാലെയുടെ മുഖമുദ്ര. ഇവിടുത്തെ കെട്ടിടനിര്‍മ്മിതികളില്‍ അതുദൃശ്യമാണ്. നഗരത്തിലും കായല്‍ തീരത്തുമായുള്ള അഞ്ച് ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ബിനാലെയ്ക്കായി ഉപയോഗിക്കുന്നത്.ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ഹൗസായിരിക്കും പ്രധാന വേദി. ഓഫീസ്, ഗോഡൗണ്‍, പാര്‍പ്പിടം എന്നിങ്ങനെ വിവിധ കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നസമുച്ചയമാണ് ആസ്പിന്‍വാള്‍ഹൗസ്. ഗുജ്‌റാള്‍ ഫൗണ്ടേഷനും ഡിഎല്‍എഫും സംയുക്തമായാണ് ഈ സമുച്ചയംകൊച്ചി ബിനാലെയ്ക്ക് നല്‍കിയിരിക്കുന്നത്.കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എറണാകുളത്തെ ഡര്‍ബാര്‍ഹാള്‍, ഫോര്‍ട്ട് കൊച്ചിയിലെ നവീകരിച്ച ഡച്ച് ബംഗ്ലാവായഡേവിഡ്ഹാള്‍, ഡച്ച് മാതൃകയില്‍ നിര്‍മ്മിച്ച പെപ്പര്‍ ഹൗസ് എന്നിവയാണ് മറ്റ് വേദികള്‍.

NO COMMENTS

LEAVE A REPLY