കൊച്ചി ബിനാലെയ്ക്ക് ഇനി 30 നാള്‍

248

കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ലളിതകലാ മേളയായ കൊച്ചി ബിനാലെ മൂന്നാം ലക്കത്തിന് തിരി തെളിയാന്‍ ഇനി ഒരു മാസം. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ ഡിസംബര്‍ 12ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാലെ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിനുമുമ്പ് ആസ്പിന്‍വാള്‍ ഹൗസിലെ പ്രധാന വേദിയില്‍ പതാകയുയരും. ‘ഫോമിംഗ് ഇന്‍ ദ പ്യൂപ്പിള്‍ ഓഫ് ആന്‍ ഐ’ (കൃഷ്ണമണിയിലെ മൂര്‍ത്തഭാവങ്ങള്‍) എന്ന പ്രമേയത്തോടെ ഡിസംബര്‍ 12 മുതല്‍ 108 ദിവസങ്ങളിലായി 2017 മാര്‍ച്ച് 29 വരെയാണ് കൊച്ചി ബിനാലെ. പ്രശസ്ത ആര്‍ട്ടിസ്റ്റ് സുദര്‍ശന്‍ ഷെട്ടിയാണ് മൂന്നാം ലക്കത്തിന്റെ ക്യൂറേറ്റര്‍.

വൈവിധ്യങ്ങള്‍ നിറഞ്ഞ കലാസൃഷ്ടികളുമായി 97 കലാകാരന്മാരാണ് ഇക്കുറി ബിനാലെയ്‌ക്കെത്തുന്നത്. എഴുത്തുകാര്‍, നര്‍ത്തകര്‍, സംഗീതജ്ഞര്‍, കവി സമൂഹം, നാടകപ്രവര്‍ത്തകര്‍, ദൃശ്യകലാകാരന്മാര്‍ തുടങ്ങി മേഖലകളില്‍ നിന്നായി 36 രാജ്യങ്ങളില്‍നിന്ന് കലാകാരന്മാര്‍ മൂന്നാം ലക്കത്തില്‍ പങ്കെടുക്കുന്നു.ഇന്ത്യയില്‍നിന്ന് 36 കലാകാരന്മാരാണ് ബിനാലെയില്‍ പങ്കെടുക്കുന്നത്. തനതു മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഇവരെല്ലാം. കാര്‍ട്ടൂണ്‍ രംഗത്തെ അതികായനായ ഇ.പി ഉണ്ണി, എഴുത്തുകാരന്‍ ആനന്ദ്, ഗ്രാഫിക് കലാകാരന്‍ ഒര്‍ജിത് സെന്‍ തുടങ്ങിയവര്‍ ബിനാലെയില്‍ പങ്കെടുക്കുന്നു. അനാമിക ഹസ്‌കര്‍, കലാക്ഷേത്ര മണിപ്പൂര്‍, എന്നിവരുടെ സ്റ്റേജ് ഷോ, സംഗം കൃതികളുടെ പാരായണം, നൃത്താവതരണം തുടങ്ങി നിരവധി കലാസൃഷ്ടികളാണ് ബിനാലെയില്‍ പ്രത്യക്ഷപ്പെടുന്നത്.

രാജ്യത്തെ 55 സ്‌കൂളുകളില്‍നിന്ന് 350 ഇളംതലമുറക്കാര്‍ അണിനിരക്കുന്ന രണ്ടാം വിദ്യാര്‍ഥി ബിനാലെ കൊച്ചി ബിനാലെയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും. കൊച്ചി ബിനാലെ നടത്തുന്ന കലാവിദ്യാഭ്യാസ-ബോധവല്‍കരണ പ്രവര്‍ത്തനങ്ങളിലെ സുപ്രധാന ഇനമാണ് വിദ്യാര്‍ഥി ബിനാലെ. ഡിസംബര്‍ 13ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് വിദ്യാര്‍ഥി ബിനാലെ ഉദ്ഘാടനം ചെയ്യും.

ഫോര്‍ട്ട് കൊച്ചി-മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായാണ് ബിനാലെ 11 വേദികള്‍ സജ്ജീകരിക്കുന്നത്. പ്രദര്‍ശനങ്ങള്‍ക്കു പുറമെ വിദ്യാര്‍ഥി ബിനാലെയടക്കം നിരവധി അനുബന്ധ പരിപാടികളാണ് ഇക്കുറി ബിനാലെയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചര്‍ച്ച, ശില്‍പശാല, വിദ്യാര്‍ത്ഥി ബിനാലെ, കുട്ടികളുടെ കലാസൃഷ്ടി, പരിശീലന കളരികള്‍, ചലച്ചിത്ര പ്രദര്‍ശനം, സംഗീതപരിപാടി എന്നിവയെല്ലാം ഇതില്‍ പെടും. കൊച്ചി ബിനാലെ ഫൗണ്ടേഷേന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിവിധ കെട്ടിടങ്ങളാകും ബിനാലെയുടെ മുഖ്യവേദികള്‍. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസായിരിക്കും പ്രധാന വേദി. കബ്രാല്‍ ഹാള്‍, പെപ്പര്‍ ഹൗസ്, ഡേവിഡ് ഹാള്‍, ഡര്‍ബാര്‍ഹാള്‍, കാഷി ആര്‍ട്ട് കഫെ, കാഷി ആര്‍ട്ട് ഗാലറി, എംഎപി വെയര്‍ഹൗസ്, ആനന്ദ് വെയര്‍ഹൗസ്, ടികെഎം വെയര്‍ഹൗസ് തുടങ്ങിയവയാണ് മറ്റു വേദികള്‍.

കലാവതരണത്തിലെ വിവിധ തലങ്ങളുടെ മങ്ങിയ രേഖകള്‍ ചോദ്യം ചെയ്യുകയാണ് മൂന്നാം ബിനാലെയില്‍ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി ചെയ്യുന്നത്. ചിലിയിലെ വിപ്ലവ കവി റൗള്‍ സുരിറ്റയെ ആദ്യ ആര്‍ട്ടിസ്റ്റായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതും ഈ പ്രമേയത്തിന്റെ ചുവടുപിടിച്ചാണ്. കലാസമ്പന്നമായ ലോകത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രമാണ് ബിനാലെയ്‌ക്കെത്തുന്നതെന്ന് സുദര്‍ശന്‍ ഷെട്ടി അറിയിച്ചു. അവരുടെ വൈവിധ്യമാര്‍ന്ന സമീപനങ്ങളും ഗ്രഹണശേഷിയും സമ്പ്രദായങ്ങളും സൃഷ്ടികളും പ്രകടനങ്ങളും അവതരിപ്പിക്കപ്പെടുമ്പോഴാണ് ‘ജനങ്ങളുടെ ബിനാലെ’യ്ക്ക് യഥാര്‍ഥ രൂപം കൈവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി ബിനാലെയില്‍ പങ്കെടുക്കുന്ന ആര്‍ട്ടിസ്റ്റുകള്‍: അഭിഷേക് ഹസ്ര (അവതരണം, ഇന്ത്യ), അബിര്‍ കര്‍മാര്‍ക്കര്‍(ചിത്രകല, ഇന്ത്യ), അഷ്‌റഫ് തൗലോബ്(വര, വീഡിയോ, മൊറോക്കോ/ഫ്രാന്‍സ്), എഇഎസ്+എഫ്(വീഡിയോ, ഫോട്ടോ, റഷ്യ), അഹ്‌മെത് ഒഗുത്(ഇന്‍സസ്റ്റലേഷന്‍ ആന്‍ഡ് വീഡിയോ, തുര്‍ക്കി/ജര്‍മ്മനി), അകി സസമോട്ടോ(അവതരണം, ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് വീഡിയോ,ജപ്പാന്‍/യുഎസ്എ), അലക്‌സാന്‍ഡ്ര സ്‌ക(ഇന്‍സ്റ്റലേഷന്‍ പോളണ്ട്), അലെസ്‌സ്‌റ്റെഗെര്‍(കവിത, സ്ലോവാനിയ) അലെക്‌സ്‌സെറ്റണ്‍(ഇന്‍സ്റ്റലേഷന്‍, ആസ്‌ട്രേലിയ), അലിഷ്യക്വാദെ(പ്രതിമാ നിര്‍മ്മാണം, ഇന്‍സ്റ്റലേഷന്‍ പോളണ്ട്/ജര്‍മ്മനി), അനാമിക ഹക്‌സര്‍(തിയേറ്റര്‍, ഇന്ത്യ), ആനന്ദ് (പ്രതിമാനിര്‍മ്മാണം, പുസ്തക പ്രകാശനം, ഇന്ത്യ), അവിനാശ് വീരരാഘവന്‍(എംബ്രോയിഡറി ആന്‍ഡ് വീഡിയോ, ഇന്ത്യ), ബാര ഭാസ്‌കരന്‍(വര, ഇന്ത്യ),ബോബ് ഗ്രാംസ്മ(പ്രതിമാ നിര്‍മ്മാണം,സ്വിറ്റ്‌സര്‍ലന്റ്,) ഭാരത് സിക്ക( ഫോട്ടോഗ്രാഫി ഇന്ത്യ) സി ഭാഗ്യനാഥ്( വര, ഇന്ത്യ), കാമിലി നോര്‍മെന്റ്(സൗണ്ട#് ആന്‍ഡ് പെര്‍ഫോര്‍മന്‍സ് യുഎസ്എ /നോര്‍വേ), കാര്‍ പ്രുഷ, ഇവ ഷെ്‌ലെഗെല്‍ (ആര്‍ക്കിടക്ചര്‍, ഓസ്ട്രിയ), കാരോലിന്‍ ദുഷാലെ(വീഡിയോ, ഫ്രാന്‍സ്), ചാള്‍സ് ആവ്രെ (വര, ചിത്രകല, യുകെ), ചിത്രവനു മജൂംദാര്‍(പ്രതിമാ നിര്‍മ്മാണം ഇന്‍സ്റ്റലേഷന്‍, ഇന്ത്യ), ക്രിസ്മാന്‍ (സൗണ്ട് ആന്‍ഡ് വീഡിയോ ആസ്‌ട്രേലിയ/യുഎസ്എ) ഡൈസിയാങ്(സ്‌ക്രോള്‍, ചൈന) ദാന അവര്‍താനി(വര, എംബ്രഡിയറി, യുഎഇ), ഡാനിയേല്‍ഗല്ലിയാനോ(ചിത്രകല ഇറ്റലി)ഡെസ്മ് ലാസ്രോ(ഇന്‍സ്റ്റലേഷന്‍ യുകെ/ഇന്ത്യ), ദിയ മേത്ത ഭൂപാല്‍(ഫോട്ടോഗ്രാഫി, ഇന്ത്യ) ഇ പി ഉണ്ണി (കാര്‍ട്ടൂണ്‍, ഇന്ത്യ) എന്‍ഡ്രി ഡാനി(ഫോട്ടോഗ്രാഫി, അല്‍ബേനിയ) എറിക് വാന്‍ ലിഷൗ(അവതരണം, നെതര്‍ലാന്‍ഡ്‌സ്), ഇവ മഗ്യാറോസി(വര, വീഡിയോ, ഹംഗറി), ഇവ ഷ്‌ലേഗല്‍ (ഇന്‍സ്റ്റലേഷന്‍ ഓസ്ട്രിയ), ഫ്രാന്‍സ്വാ മസാബ്രൗ(ഇന്‍സ്റ്റലേഷന്‍ ഫ്രാന്‍സ്), ഗബ്രിയേല്‍ ലെസ്റ്റര്‍(ഇന്‍സ്റ്റലേഷന്‍, നെതര്‍ലാന്‍ഡ്‌സ്) ഗ്യാരിഹില്‍(വീഡിയോ, പ്രതിമാനിര്‍മ്മാണം, ഇന്‍സ്റ്റലേഷന്‍, യുഎസ്എ), ഗൗരിഗില്‍(ഫോട്ടോഗ്രാഫി, ഇന്ത്യ), ജി ആര്‍ ഇറാന(പ്രതിമാ നിര്‍മ്മാണം, ഇന്‍സ്റ്റലേഷന്‍, ഇന്ത്യ) ഹന്ന ടുലിക്കി(സൗണ്ട്, വേര്‍ഡ്. വര, യുകെ), ഹിമ്മത്ത് ഷാ(പ്രതിമാ നിര്‍മ്മാണം, ഇന്ത്യ), ഇസ്ത്വാന്‍ സാക്‌നി(ഇന്‍സ്റ്റലേഷന്‍ ഹംഗറി), സേവ്യര്‍ പരെസ്(വിഡിയോ , പ്രതിമാ നിര്‍മ്മാണം, സ്‌പെയിന്‍), ജോനാതന്‍ഓവന്‍(പ്രതിമാ നിര്‍മ്മാണം വര, സ്‌കോട്‌ലാന്റ്), കെആര്‍സുനില്‍(ഫോട്ടോഗ്രാഫി, ഇന്ത്യ), കബീര്‍മൊഹന്തി(വീഡിയോ ,ഇന്ത്യ), കലാക്ഷേത്ര മണിപൂര്‍(തിയേറ്റര്‍, ഇന്ത്യ), കത്രീന സ്യേലാര്‍(വീഡിയോ, നെതര്‍ലാന്‍ഡ്‌സ്), കത്രീന നീബര്‍ഗ, ആന്‍ഗ്രിസ്എല്‍ജിറ്റിസ്(ഇന്‍സ്റ്റലേഷന്‍, വീഡിയോ ലാത്വിയ), ഖാലിദ് സബ് സബി(വീഡിയോ ലെബനന്‍/ ഓസ്‌ട്രേലിയ) ലാന്റിയാന്‍സി (ഇന്‍സ്റ്റലേഷന്‍, യുഎഇ), ലത്തീഫ എഷാഷ്(വിഷ്വല്‍ ആര്‍ട്ട് മൊറോക്കോ/സ്വിറ്റ്‌സര്‍ലന്റ്) ലൈറ്റണ്‍ പിയേഴ്‌സ്(വിഡിയോ, യുഎസ്എ) ലിസ റിഹാന(വിഡിയോ, ഫോട്ടോഗ്രാഫി, ന്യൂസീലാന്റ്), ലിയു എ (പ്രതിമാ നിര്‍മ്മാണം, ചൈന) ലുന്‍ഡാല്‍, സീറ്റല്‍(ഇന്ററാക്ടീവ് അവതരണം സ്വീഡന്‍) മാന്‍സി ഭട്ട്(ഫോട്ടോഗ്രാഫി ഇന്ത്യ), മാര്‍ട്ടിന്‍വാല്‍ഡേ(ഇന്‍സ്റ്റലേഷന്‍, ഓസ്ട്രിയ) മിഖായേല്‍കാരിക്കിസ്(വിഡിയോ ഗ്രീസ്/യുകെ), മില്ലര്‍ ഫുക്കറ്റെ(സൗണ്ട് ഇന്‍സ്റ്റലേഷന്‍ യുഎസ്എ) നസിയ ഖാന്‍( ഇന്‍സ്റ്റലേഷന്‍, പാക്കിസ്ഥാന്‍/യുകെ), നിക്കോളാദുര്‍വാസുല, ജോണ്‍ ടില്‍ബുറി(പിയാനോ അവതരണം, വസ്തു ഇന്‍സ്റ്റലേഷന്‍ യുകെ), ഓര്‍ജിത് സെന്‍(ഗ്രാഫിക് ആര്‍ട്‌സ് ഇന്ത്യ), ഒയാങ് ജിയാങ്‌ഖെ(കവിത ഇന്‍സ്റ്റലേഷന്‍, ചൈന), പദ്മിനി ചേറ്റൂര്‍(നൃത്തം വീഡിയോ, ഇന്ത്യ), പവല്‍അല്‍താമെര്‍(അവതരണം, പ്രതിമാ നിര്‍മ്മാണം പോളണ്ട്്), പെഡ്രോ ഗോമസ്ഇഗാന( ഇന്‍സ്റ്റലേഷന്‍ കൊളംബിയ/നോര്‍വേ), പി കെ സദാനന്ദന്‍(ചുവര്‍ചിത്രം, ഇന്ത്യ), പ്രഭാവതി മേപ്പയില്‍ (ഇന്‍സ്റ്റലേഷന്‍, ഇന്ത്യ), പ്രണീത് സോയി(വര, പ്രതിമ, അവതരണം ഇന്ത്യ/നെതര്‍ലാന്‍ഡ്‌സ്), റേച്ചല്‍ മക് ലീന്‍(വിഡിയോ , ഫിലിം, യുകെ) രാജീവ് തക്കര്‍(ആര്‍ക്കിടക്ചര്‍ ഇന്ത്യ) റൗള്‍സുരിറ്റ( കവിത ഇന്‍സ്റ്റലേഷന്‍, ചിലി),രവി അഗര്‍വാള്‍ (വീഡിയോ പ്രതിമ, സംഗം കൃതി ഇന്ത്യ) റെമന്‍ ചോപ്ര( ഇന്‍സ്റ്റലേഷന്‍ ഇന്ത്യ), സല്‍മാന്‍ടൂര്‍, ഹസ്ന്‍മുജിതാബ(ചിത്രകല, കവിത, യുഎസ്എ/പാക്കിസ്ഥാന്‍), സമൂഹ(ആര്‍ക്കിടക്ചറല്‍ ഇന്‍സ്റ്റലേഷന്‍ സോഷ്യല്‍ പ്രോജക്ട്, ഇന്ത്യ), സെര്‍ജിയോഷെജ്‌ഫെക്(ടെക്സ്റ്റ് ഇന്‍സ്റ്റലേഷന്‍ അര്‍ജന്റീന/ യുഎസ്എ), ശര്‍മിഷ്ഠമൊഹന്തി(കവിത ഇന്‍സ്റ്റലേഷന്‍, ഇന്ത്യ), ഷുമോണഗോയല്‍, ഷായിഹെറേഡിയ(വീഡിയോ, ഇന്ത്യ) സൈറസ് നമാസി(ഇന്‍സ്റ്റലേഷന്‍ ഇറാന്‍/സ്വീഡന്‍), സോഫീ ദേജോഡെ, ബെര്‍ട്രാന്‍ഡ്‌ലാകോംബെ(പുറം ഇന്‍സ്റ്റലേഷന്‍,ഫ്രാന്‍സ്), സുബ്രത് ബെഹ്‌റ(പ്രിന്റ് മേക്കിംഗ് ലിത്തോഗ്രഫി, ഇന്ത്യ), സുനില്‍ പഡ്വാള്‍ (വര, ഇന്ത്യ), ടി സനാതനന്‍(വര ഇന്‍സ്റ്റലേഷന്‍ ശ്രീലങ്ക) ടിവി സന്തോഷ് (ചിത്രകല, പ്രതിമ ഇന്ത്യ), തകായുകി യമാമോട്ടോ(പ്രതിമാ നിര്‍മ്മാണം, ജപ്പാന്‍), ടോം ബുര്‍ഖാര്‍ഡ്ട്(ഇന്‍സ്റ്റലേഷന്‍ ,യുഎസ്എ), ടോണിജോസഫ്(ആര്‍ക്കിടക്ചര്‍, ഇന്ത്യ), വാലെയര്‍ മെജെര്‍കാസോ(ഇന്‍സ്റ്റലേഷന്‍ മെക്‌സികോ)വോള്‍മാര്‍സ്‌ജോഹാന്‍സണ്‍സ്(വിഡിയോ , സൗണ്ട് ലാത്വിയ)വുടിയെന്‍ ചാങ്(ഇന്‍സ്റ്റലേഷന്‍ , തായ്‌വാന്‍)വ്യൂറ നടാഷ ഒഗുഞ്ചി (വര, നൈജീരിയ) യേല്‍ എഫ്രാറ്റി(ഇന്‍സ്റ്റലേഷന്‍ ഇസ്രായേല്‍), യാങ്‌ഹോങ്‌വി(സ്‌ക്രോള്‍, ചൈന) യര്‍ദേന കുരുള്‍കര്‍(ഫോട്ടോഗ്രഫി ഇന്‍സ്റ്റലേഷന്‍ ഇന്ത്യ), യുകോ മോഹിരി(ഇന്‍സ്റ്റലേഷന്‍ ജപ്പാന്‍) സുലേഖ ചൗധരി(ഇന്‍സ്റ്റലേഷന്‍ അവതരണം ഇന്ത്യ)