കൊച്ചിയില്‍ പട്ടാപ്പകല്‍ വഴിയില്‍ യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമം

246

കൊച്ചിയില്‍ പട്ടാപ്പകല്‍ റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ പിന്നാലെ കാറിലെത്തിയ മദ്യപസംഘം കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ഇത് ചോദ്യം ചെയ്ത സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തിരുവനന്തപുരം കാര്യവട്ടം കേരളാ യൂണിവേഴ്സിറ്റിയില്‍ പിഎച്ച്‌.ഡി വിദ്യാര്‍ഥിനിയായ അശ്വിനി ഡ്രാവിഡ്, സുഹൃത്ത് സെസിലെ സതര്‍ലാന്‍റ് ോബല്‍ സര്‍വീസസില്‍ ജോലിക്കാരനായ ശംഭു സജിത്ത് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. െകെത്തണ്ടയില്‍ മുറിവേറ്റ ശംഭുവിന് ആറു സ്റ്റിച്ചുണ്ട്. യുവതിയെ ആക്രമിച്ചശേഷം സുഹൃത്തായ യുവാവിനെ മൂര്‍ച്ചയുള്ള ആയുധംകൊണ്ടു വെട്ടിപ്പരുക്കേല്‍പ്പിച്ച സംഘം കാറില്‍ കയറി രക്ഷപ്പെട്ടു.വ്യാഴാഴ്ച്ച െവെകിട്ട് 4.30നു കാക്കനാട് സെസിനു മുന്‍വശത്തുള്ള സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലായിരുന്നു സംഭവം. പഠന സംബന്ധമായി ഫോര്‍ട്ട്കൊച്ചി നേവല്‍ ഓഫീസില്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് അശ്വിനി കൊച്ചിയിലെത്തിയത്. തുടര്‍ന്നു സെസില്‍ ജോലി ചെയ്യുന്ന ശംഭുവിനെ കാണാനായി കാക്കനാട് എത്തി. ഇരുവരും ഒരുമിച്ചു സീ പോര്‍ട്ട് റോഡിലൂടെ വരുന്പോള്‍ പിന്നാലെ കാറിലെത്തിയ രണ്ടുപേര്‍ ഇവരെ ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.തുടര്‍ന്ന് കാര്‍ പിന്നിലേക്ക് വന്ന് ഇരുവര്‍ക്കും നേരെ അസഭ്യവര്‍ഷം നടത്തി. 25 വയസില്‍ താഴെയുള്ള രണ്ടുപേരാണു കാറില്‍ ഉണ്ടായിരുന്നത്. മദ്യപിച്ചു ലക്കുകെട്ടിരുന്ന ഇവര്‍ കാറില്‍ നിന്നിറങ്ങി അശ്വിനിയെ കയറി പിടിക്കാന്‍ ശ്രമിച്ചു. ഇതു തടഞ്ഞ ശംഭുവിനെ കൂട്ടത്തില്‍ ഒരാള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചു വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ഇരുവരും കാറില്‍ കയറി കാക്കനാട് ഭാഗത്തേക്കു ഓടിച്ചു പോയി.വെട്ടേറ്റു രക്തം വാര്‍ന്ന ശംഭുവും സംഭവം കണ്ട അശ്വിനിയും ബോധംകെട്ടു വീണു. നാട്ടുകാര്‍ ഇരുവരെയും ഓട്ടോറിക്ഷയില്‍ കയറ്റി തൃക്കാക്കര കോര്‍പ്പറേറ്റ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് തൃക്കാക്കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികള്‍ സഞ്ചരിച്ച കാറിന്‍റെ നന്പര്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

NO COMMENTS

LEAVE A REPLY