ഡേ കെയറിലായിക്കിയ രണ്ടു വയസുകാരന്‍ പുഴയില്‍ വീണു മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

202

കൊച്ചി • ഏലൂര്‍ കുറ്റിക്കാട്ടു കരയിലെ ഡേ കെയറിലായിക്കിയ രണ്ടു വയസുകാരന്‍ പുഴയില്‍ വീണു മരിച്ച സംഭവത്തില്‍ ഡേ കെയര്‍ ഇന്‍ ചാര്‍ജ് സിസ്റ്റര്‍ രമ്യ, ഹെല്‍പ്പര്‍ മരിയ തങ്കം, ഡേ കെയറിലെ ആയ കുഞ്ഞമ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആലുവ കയനിറ്റിക്കര വലിയമാക്കല്‍ വീട്ടില്‍ രാജേഷിന്റെയും ലക്ഷ്മിയുടെയും മകന്‍ ആദവ് (2) ആണു കഴിഞ്ഞ ബുധനാഴ്ച തുറന്നു കിടന്ന ഗെയ്റ്റിലൂടെ പുറത്തേക്കിറങ്ങി പുഴയില്‍ വീണു മരിച്ചത്. ഡേ കെയറിലുണ്ടായിരുന്നവരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു.