മലമ്പനി അറിയാം പ്രതിരോധിക്കാം. ലോക മലമ്പനി ദിനം ഏപ്രില്‍ 25 ന്

81

കാസറകോട് : 2007 മുതല്‍ ലോകാരോഗ്യ സംഘടന ഓരോ വര്‍ഷവും ഏപ്രില്‍ 25ന് ലോക മലമ്പനി ദിനമായി ആചരിക്കു ന്നു. ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം ”മലമ്പനി നിവാരണം എന്നില്‍ നിന്നാരംഭം” എന്നതാണ്. ഐക്യ രാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2025 ഓടെ കേരളത്തില്‍ നിന്ന് തദേശീയ മലമ്പനി, മലമ്പനി മൂലമുള്ള മരണം എന്നിവ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം.

കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ ആകെ 17 മലേറിയ കേസുകളാണ് ഉള്ളത്. ഇതില്‍ 16 പുരുഷന്മാര്‍ക്കും ഒരു സ്ത്രീക്കും മലേറിയ രോഗം സ്വീകരിച്ചിട്ടുള്ളത്. 14 കേസുകള്‍ തദ്ദേശീയമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. കാസര്‍കോട് കസബ പരിസര പ്രദേശങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പതിനായിരത്തോളം വരുന്ന അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ രോഗസാധ്യത ജില്ലയിലെ പ്രധാന വെല്ലുവിളിയാണ്

രോഗ പകര്‍ച്ച ഉണ്ടാകുന്നത്

കൊതുക് ജന്യ രോഗമായ മലമ്പനി അനോഫിലിസ് വിഭാഗത്തില്‍ പെട്ട പെണ്‍ കൊതുകുകള്‍ ആണ് പകര്‍ത്തു ന്നത്. മലമ്പനി രോഗം ബാധിച്ച ആളിനെ കൊതുകുകള്‍ കടിക്കുമ്പോള്‍ രോഗാണുക്കള്‍ കൊതുകിന്റെ ശരീരത്തില്‍ പ്രവേശിക്കുകയും വംശ വര്‍ധനവും രൂപാന്തരവും സംഭവിക്കുകയും നിശ്ചിത ദിവസത്തിന് ശേഷം രോഗാണുക്കള്‍ ആ കൊതുകില്‍ നിന്നും മറ്റൊരാളെ കടിക്കുന്നതിലൂടെ രോഗം പകരുകയുമാണ് ചെയ്യുന്നത്. മലമ്പനി രോഗിയുടെ രക്തം സ്വീകരിക്കുന്നതലൂടെയും രോഗബാധ ഉണ്ടാകാം. രക്ത പരിശോധനയി ലൂടെ രോഗം സ്ഥിരീകരിക്കുവാനും ഏതു വിഭാഗത്തില്‍ പെട്ട മലമ്പനിയാണെന്നു കണ്ടുപിടിക്കാനും സാധിക്കും.

ചികിത്സ മാര്‍ഗങ്ങള്‍

അംഗീകൃത ചികിത്സ മാര്‍ഗ പ്രകാരം മലബനിക്കെതിരായ ഫലപ്രദമായ സമ്പൂര്‍ണ ചികിത്സ സംസഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ മായി ലഭിക്കും.

രോഗപ്രതിരോഗ മാര്‍ഗങ്ങള്‍

മലമ്പനിക്ക് കാരണമാകുന്ന കൊതുകുകള്‍ ശുദ്ധ ജലത്തില്‍ മുട്ടയിട്ടു വളരുന്നതില്‍നാല്‍ വീടിനുള്ളിലും പരിസരങ്ങളിലും വെള്ളം കെട്ടി നില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കണം. ആഴം കുറഞ്ഞ കിണറുകളിലും മറ്റും കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി, ഗംബൂസിയ, തുടങ്ങിയ ചെറു മത്സ്യങ്ങളെ നികേഷ്പിക്കുകയും, കിണറുകളും ടാങ്കുകളും കൊതുക് കടക്കാത്ത വിധം വല കൊണ്ട് മൂടി സംരക്ഷിക്കുകയും ചെയ്യണം.

തീര പ്രദേശത്ത് കിടക്കുന്ന ഉപയോഗിക്കാത്ത ബോട്ടുകളില്‍ വെള്ളം കെട്ടി നിന്നു കൂത്താടികള്‍ പെരുകാന്‍ കാരണമാകും. ഇവിടെ കൊതുക് നാശിനികള്‍ തളിക്കുകയോ ബോട്ടുകള്‍ കമഴ്ത്തി ഇടുകയോ ചെയ്യുക.
റോഡ്, കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലും വെള്ളം സൂക്ഷിച്ചരിക്കുന്ന ടാങ്കുകളിലും പത്രങ്ങളിലും കൊതുക് വളരുന്നില്ല എന്നു ഉറപ്പ് വരുത്തണം. ആരംഭത്തില്‍ രോഗം കണ്ടു പിടിച്ചു സമ്പൂര്‍ണ ചികിത്സ ഉറപ്പാക്കുക. കൊതുകുകടി എല്‍കാതിരിക്കാന്‍വ്യക്തിഗത സുരക്ഷമാര്‍ഗങ്ങള്‍ സ്വീകരിക്കുക.

ലോക്ക് ഡൌണ്‍ കാലത്തെ മലമ്പനി പ്രതിരോധദിനത്തില്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങളും വീടുകളും പരിസരവും ശുചികരിക്കാനും സമൂഹമാധ്യമങ്ങള്‍ വഴി മലമ്പനി ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആക്കേണ്ടതന്നെനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു

NO COMMENTS