കെമാറ്റ് കേരള – അവസാന തിയതി മെയ് 31

139

കേരളത്തിലെ എല്ലാ എം.ബി.എ. കോളേജുകളിലേക്കുമുള്ള കെമാറ്റ് കേരളയുടെ ഈ അധ്യയന വർഷത്തെ രണ്ടാമത്തെ പ്രവേശന പരീക്ഷ ജൂൺ 16 ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.

ഈ അധ്യയന വർഷം ഇനിയൊരു കെമാറ്റ് പ്രവേശന പരീക്ഷ നടത്തുന്നതല്ല. അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും kmatkerala.in സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മെയ് 31 വൈകിട്ട് നാലുവരെയാണ്. അവസാനവർഷ ബിരുദഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. ഫോൺ: 0471-2335133, 8547255133.

NO COMMENTS