അബ്ദുല്‍ റഹ്മാനും മക്കളും ഈ പെരുന്നാള്‍ സ്വന്തം വീട്ടില്‍ ആഘോഷിക്കും

298

മഞ്ചേശ്വരം : റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഹൊസങ്കടി അങ്കടിപദവ് ശാന്തിനഗര്‍ കോളനിയിലെ അബ്ദുല്‍റഹ്മാന്റെ കുടുംബത്തിന് നിര്‍മ്മിച്ചുനല്‍കുന്ന ബൈത്തുറഹ്മയുടെ താക്കോല്‍ദാനം സെപ്തംബര്‍ 11ന് വ്യവസായ പ്രമുഖന്‍ അബ്ദുല്‍ലത്തീഫ് ഉപ്പള ഗേറ്റ് നിര്‍വ്വിക്കും. തുടര്‍ന്നു നടക്കുന്ന പൊതുപരിപാടി പി.ബി.അബ്ദുറസാഖ് എം.എല്‍.എ നിര്‍വ്വഹിക്കും. തല ചായ്ക്കാന്‍ ഇടമില്ലാതെ മറ്റൊരു വീട്ടുമുറ്റത്ത് പ്ലാസ്റ്റിക്ക് ഷീറ്റുപാകി തലചായ്ച്ചിരുന്ന അബ്ദുല്‍ റഹ്മാന്റെ കുടുംബത്തിന്റെ കഥ ആരുടെയും കരളലയിപ്പിക്കുന്ന ഒന്നായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കെ.എം.സി. പ്രവര്‍ത്തകര്‍ സഹായ ഹസ്തവുമായി മുന്നോട്ടുവരികയായിരുന്നു.ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് നടക്കുന്ന പരിപാടിയില്‍ റിയാദ് കെ.എം.സിസി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് തോട്ട അധ്യക്ഷത വഹിക്കും. നിര്‍മ്മാണ കമ്മിറ്റി കോര്‍ഡിനേറ്റര്‍ എ.കെ.എം.അഷറഫ് അധ്യക്ഷത സ്വാഗതം പറയും.

NO COMMENTS

LEAVE A REPLY