ബിനാലെ വേദികളില്‍ തിങ്കളാഴ്ചകളില്‍ പ്രവേശനം സൗജന്യം

221

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ എല്ലാ വേദികളിലും തിങ്കളാഴ്ച തോറും പ്രദര്‍ശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തിങ്കളാഴ്ചകളില്‍ രാവിലെ 11 മുതല്‍ 5 മണിവരെ പ്രവേശനം സൗജന്യമാക്കിയതിനു പുറമേ എല്ലാ ദിവസങ്ങളിലും രണ്ട് സൗജന്യ ഗൈഡ് ടൂറുകളും ബിനാലെയില്‍ ഉണ്ടാകും. ഇതു വഴി ബിനാലെ പ്രദര്‍ശനങ്ങളുടെ വിശദാംശങ്ങള്‍ ഗൈഡ് മുഖാന്തിരം സന്ദര്‍ശകര്‍ക്ക് ലഭിക്കും. എല്ലാ ദിവസവും രാവിലെ 11 നും ഉച്ചതിരിഞ്ഞ് 3 മണിക്കുമാണ് ഗൈഡഡ് ടൂറുകള്‍. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും ബിനാലെ പ്രദര്‍ശനം പ്രാപ്യമാകുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY