കെ.എം.മാണിയുടെ നില അതീവ ഗുരുതരം

153
Pala : K M Mani Kerala Congress M leader 01/ 2019

കൊച്ചി: കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം.മാണിയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി രാവിലെ മെച്ചപ്പെട്ടിരുന്നു. എന്നാൽ ഉച്ചയോടെ നില ഗുരുതരമാവുകയായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏപ്രിൽ അഞ്ചാം തീയതിയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരള കോണ്‍ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു.

ലേക് ഷോർ ആശുപത്രിയിൽ ചീഫ് പർമനോളജിസ്റ്റ് ഡോ.ഹരി ലക്ഷ്മണിന്‍റെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന് കർശന സന്ദർശക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ആശുപത്രിയിൽ എത്തി കണ്ടിരുന്നു.

NO COMMENTS