കിം ജോംഗ് നാമിനെ കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്

238

ക്വലാലംപൂര്‍: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്‍റെ അർധ സഹോദരൻ കിം ജോംഗ് നാമിനെ കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ജപ്പാനിലെ ഫുജി ടിവിയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. തിങ്കളാഴ്ചയാണ് ക്വാലാലന്പൂർ അന്തർദേശീയ വിമാനത്താവളത്തിൽ രണ്ട് വനിതാ ഏജന്‍റുമാർ കിമ്മിനെ കൊലപ്പെടുത്തിയത്. വിഷദ്രാവകം സ്പ്രേ ചെയ്താണ് കൊല നടത്തിയതെന്നാണു സൂചന. കൊലപാതകത്തിനുശേഷം ഇരുവനിതകളും വാഹനത്തിൽ രക്ഷപ്പെട്ടു. കിമ്മിനെ എയർപോർട്ട് അധികൃതർ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കിമ്മിനു നേർക്ക് ഇതിനുമുന്പും വധശ്രമമുണ്ടായിട്ടുണ്ട്. ചൈനയിൽ വച്ചു കാറിടിച്ച് നാമിനെ കൊല്ലാൻ ശ്രമം നടന്നിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മലേഷ്യൻ പോലീസ് ഉത്തരകൊറിയൻ പൗരനടക്കം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. നാലു പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇവർ സംഭവദിവസം തന്നെ രാജ്യം വിട്ടുപോയതായി മലേഷ്യൻ പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ ഉത്തരകൊറിയ ഇതേവരെ പ്രതികരിച്ചിട്ടില്ല.

NO COMMENTS

LEAVE A REPLY