കേരളവര്‍മ കോളജില്‍ എസ്‌എഫഐ-എബിവിപി സംഘര്‍ഷം

208

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളജില്‍ എസ്‌എഫഐ-എബിവിപി സംഘര്‍ഷം. പൂര്‍വ വിദ്യാര്‍ഥികളായ എബിവിപി പ്രവര്‍ത്തകര്‍ കോളജിന് പുറത്ത് എസ്‌എഫ്‌ഐ യ്ക്കെതിരെ സംസ്കാരിക കുട്ടായ്മ നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ പരിപാടിയില്‍ നൂറുകണക്കിന് ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. പരിപാടിയില്‍ ബിജെപി നേതാക്കള്‍ സംസാരിക്കവേ കോളജിലേക്ക് പോയ എസ്‌എഫഐ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമമുണ്ടായത്. കോളജിലേക്ക് ഓടി രക്ഷപ്പെട്ട വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന് പിടിച്ചായിരുന്നു ആര്‍എസ്‌എസുകാര്‍ മര്‍ദ്ദിച്ചത്. വനിതാ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കോളജില്‍ തര്‍ക്കള്‍ നിലനിന്നിരുന്നു. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് സ്ഥത്ത് പോലീസിനെ വിന്യസിപ്പിച്ചു. കോളജിന് അവധി നല്‍കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY