മന്ത്രി ജി സുധാകരന്‍റെ ഭാര്യയുടെ നിയമന വിവാദം ; കേരളസര്‍വകലാശാല രജിസ്ട്രാര്‍ രാജിവെച്ചു

216

തിരുവനന്തപുരം : മന്ത്രി ജി സുധാ കരന്‍റെ ഭാര്യ ജൂബിലി നവപ്രഭയുടെ നിയമനത്തെചൊല്ലിയുള്ള വിവാദങ്ങളെതുടര്‍ന്ന്കേരളസര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ജയചന്ദ്രന്‍ രാജിവെച്ചു. വിവാദത്തെ തുടര്‍ന്ന് കേരള സര്‍വകലാശാലയുടെ സ്വാശ്രയ കോഴ്‍സുകളുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മന്ത്രി ജി.സുധാകരന്‍റെ ഭാര്യ നേരത്തെ രാജിവച്ചിരുന്നു.

തന്നെയും ഭര്‍ത്താവിനെയും അപകീര്‍ത്തിപ്പെടുത്താന്‍ അടിസ്ഥാനരഹിതമായ ആരോപണമുയര്‍ത്തുന്നുവെന്ന് ഡോ.ജൂബിലി നവപ്രഭ അഭിപ്രായപ്പെട്ടിരുന്നു. തന്നെ കരുവാക്കി മന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും ആത്മാഭിമാനം നഷ്ടമാക്കി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്നും അവര്‍ പറഞ്ഞിരുന്നു.
നവപ്രഭയെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചെന്ന് സിന്‍ഡിക്കേറ്റ് മിനുറ്റ്സില്‍ ജയചന്ദ്രന്‍ തെറ്റായി രേഖപ്പെടുത്തിയതായി തെളിഞ്ഞിരുന്നു. ഉത്തരവാദിത്വം ഏറ്റെടുത്താണ് ജയചന്ദ്രന്‍ ഇപ്പോള്‍ രാജി സമര്‍പ്പിച്ചത്.

NO COMMENTS