സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ തന്നെ നടക്കും

174

ആലപ്പുഴ : സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ വെച്ച്‌ തന്നെ നടത്താന്‍ തീരുമാനിച്ചു. പ്രളയം തകര്‍ത്ത ആലപ്പുഴയില്‍ നിന്നും കലോത്സവം മാറ്റാന്‍ മാനുവല്‍ കമ്മിറ്റി ആലോചിച്ചിരുന്നു. ഇതിനു പിന്നാലെ കാസര്‍കോട് ജില്ലാ ഭരണ കൂടവും എം എല്‍ എമാരും കലോത്സവം ഏറ്റെടുത്ത് കാസര്‍കോട്ട് നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന മാനുവല്‍ കമ്മിറ്റി യോഗത്തിലാണ് കലോത്സവം ആലപ്പുഴയില്‍ വെച്ച്‌ തന്നെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

NO COMMENTS