പരിസ്ഥിതി പരിപാലന പരിശീലനം: അപേക്ഷ ക്ഷണിച്ചു

187

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ 2019 ൽ നടപ്പാക്കുന്ന പരിസ്ഥിതി പരിപാലന പരിശീലന പദ്ധതിയുടെ ഭാഗമായി അപേക്ഷകൾ ക്ഷണിച്ചു. അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, അംഗീകൃത സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ/വകുപ്പുകൾ എന്നിവർക്ക് അപേക്ഷകൾ (ഇലക്‌ട്രോണിക് കോപ്പിയും ഉൾപ്പെടെ) സമർപ്പിക്കാം.

പരിശീലനവുമായി ബന്ധപ്പെട്ട ദൈനംദിന കാര്യപരിപാടികൾ കൂടി സമർപ്പിക്കണം. അപേക്ഷകൾ ജൂലൈ 20 ന് മുമ്പ് ഡയറക്ടർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം-695 004 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾ www.kscste.kerala.gov.in ൽ ലഭ്യമാണ്.

NO COMMENTS