അവധിക്കാലത്ത് സുരക്ഷയൊരുക്കുന്ന പോലീസിന് അഞ്ഞൂറ് രൂപ പ്രത്യേക അലവന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു

141

തിരുവനന്തപുരം: ഓണവും പെരുന്നാളും ഒരുമിച്ച്‌ വന്നതോടെ നീണ്ട അവധിക്കാലം ലഭിക്കുന്ന സര്‍ക്കാര്‍ ജോലിക്കാരില്‍ നിന്നും വ്യത്യസ്തമാണ് പോലീസ് സേന. അവധി ദിവസങ്ങളിലും സംസ്ഥാനത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ജോലി ചെയ്യേണ്ടി വരുന്ന പോലീസ് സേനയ്ക്ക് ഇത്തവണ പിണറായി സര്‍ക്കാരിന്റെ വക ഓണസമ്മാനം. അംഗബലം കുറവായ പോലീസ് സേനയിലെ പല അംഗങ്ങള്‍ക്കും അവധിക്കാലം ആഘോഷിക്കാന്‍ സാധിക്കാതെ പോവുന്നതിനാല്‍ പ്രത്യേക അലവന്‍സ് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.നേരത്തെ പോലീസ് അസോസിയേഷന്‍ അവധി പോലും എടുക്കാതെ പണിയെടുക്കുന്നതിലെ പ്രശ്നങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഓണത്തിന് പുതിയ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.നാല് ഓണം അവധി ദിവസങ്ങളില്‍ രണ്ടു ദിവസമെങ്കിലും പോലീസുകാര്‍ ജോലിക്കെത്തിയാല്‍ അധിക വേതനം ലഭിക്കും.
അഞ്ഞൂറ് രൂപ പ്രത്യേക അലവന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പോലീസ് മേധാവി ഇതുസംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറി. അവധിയെടുക്കാന്‍ കഴിയാത്ത പോലീസുകാര്‍ക്ക് 500 രൂപ ഡേ ഓഫ് ബത്തയും നല്‍കും. ഏറെ നാളായുള്ള പോലീസ് അസോസിയേഷന്റെ ആവശ്യം അംഗീകരിച്ച്‌ നല്‍കിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.

NO COMMENTS

LEAVE A REPLY