അന്തർ സംസ്ഥാന മോഷണ സംഘം പോലീസ് വലയിൽ

176

കുപ്രസിദ്ധ മോഷ്്ടാവും, കൊലപാതകം, ബലാൽസംഗം, പിടിച്ചുപറി, ഭവനഭേദനം തുടങ്ങിയ കേസ്സുകളിൽ പ്രതിയായ വെള്ളനാട് വില്ലേജിൽ ഉറിയാക്കോട് ദേശത്ത് അയണിയറതലയ്ക്കൽ പുത്തൻ വീട്ടിൽ ്‌റോബിൻ മകൻ ബിജു എന്നു വിളിക്കുന്ന എറണാകുളം ബിജു(36) സംഘാഗങ്ങളായ കുടപ്പനകുന്ന്് വില്ലേജിൽ പുല്ലുകുളം ദേശത്ത് ജയപ്രകാശ് ലൈനിൽ പുല്ലുകുളം വീട്ടിൽ സുന്ദരൻ മകൻ പടക്കി സാബു എന്നു വിളിക്കുന്ന ബിജുകുമാർ (35) വെള്ളനാട് വില്ലേജിൽ പുനലാൽ മുറിയിൽ കണിയാർകോണം ഫിറോഷ് ഭവനിൽ തോമസ് മകൻ ഷിബു എന്നു വിളിക്കുന്ന ഫിറോഷ് (37) എന്നിവരെയാണ് മോഷണത്തിനുള്ള ആയുധങ്ങളുമായി ഇന്ന് വെളുപ്പിന് ബഹു.ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം നടന്ന നൈറ്റ് കോമ്പിംഗ് പട്രോളിങ്ങിനിടെ കാട്ടാക്കട പോലീസിന്റെ പിടിയിലായത്. ടിയാൻമാരുടെ അറസ്റ്റോടു കൂടി കഴിഞ്ഞ കുറച്ച് കാലമായി തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലെ പിടിച്ചുപറി, ഭവനഭേദനം തുടങ്ങിയ നിരവധി കേസ്സുകൾ തെളിയുന്നതിന് തുമ്പുണ്ടായിട്ടുണ്ട്. പ്രതികൾ മോഷ്്ടിച്ച സ്വർണ്ണാഭരണങ്ങളും മറ്റും വിവിധ സ്ഥലങ്ങളിലായി വിറ്റഴിച്ച് ആർഭാട ജീവിതം നയിച്ചു വരുകയായിരുന്നു.
സംഘതലവനായ എറണാകുളം ബിജുവിന് കേരളത്തിലും തമിഴ് നാട്ടിലും വിവിധ പോലീസ് സ്‌റ്റേഷനുകളിൽ കൊലപാതകം, കൊള്ള, ബലാത്സംഗം, പിടിച്ചുപറി, മോഷണം ചെയ്തതടക്കമുള്ള കേസ്സുകൾ നിലവിലുണ്ട്. കൂടാതെ പല തവണ പോലീസിനെ ആക്രമിച്ച്് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ
ശ്രമിച്ചതിലേയ്ക്കും കേസുകൾ നിലവിലുണ്ട്. പടക്കി സാബു എന്നു വിളിക്കുന്ന ബിജുകുമാർ പേരൂർക്കട, വിഴിഞ്ഞം, മലയിൻകീഴ്, ചങ്ങനാശ്ശേരി തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി മോഷണ കേസ്സുകളിലും അടിപിടി കേസ്സുകളിലും കഞ്ചാവ് കടത്ത് കേസിലെ പ്രതിയും ഗുണ്ടാ ആക്ട് പ്രകാരം പല തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ഉറിയാക്കോട് ഷിബൂ എന്നു വിളിക്കുന്ന ഫിറോഷ് ആര്യനാട്, വിളപ്പിൽശാല പോലീസ് സ്‌റ്റേഷൻ പരിധികളിൽ സ്പിരിറ്റ് കടത്ത്, അടിപിടി കേസ്സ് , മോഷണം തുടങ്ങിയ നിരവധി കേസ്സുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതിയാണ്. തിരു. റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ഷഫീൻ അഹമ്മദ് .ഐ.പി.എസ് അവർകളുടെ നിർദ്ദേശാനുസരണം നെടുമങ്ങാട് ഡി.വൈ.എസ്.പി ശ്രീ ബിജുമോൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്.പി സുരേഷ് കുമാർ, കാട്ടാക്കട സി.ഐ ആർ.എസ് അനുരൂപ്, നെടുമങ്ങാട് സി.ഐ എം അനിൽ കുമാർ കാട്ടാക്കട എസ്.ഐ ഡി. ബിജുകുമാർ മാറനല്ലൂർ എസ്.ഐ ശാന്തകുമാർ .എസ്. സി.പി.ഒ അനിൽ കുമാർ സി.പി.ഒ മാരായ സുധീഷ് കുമാർ, പ്രദീപ്, ബാബു.ഷാജിത്ത്, കുമാർ , സുനിൽ ഷാഡോ പോലീസ് എസ്.ഐ ഷിജു കെ.എൽ നായർ, എ.എസ്.ഐ മാരായ പോൾവിൻ, ജയൻ, പോലീസുകാരായ സുനിൽലാൽ, ഷിബു, നെവിൽ, ഷജീം,അജിത്ത്, പ്രവീൺ, ആനന്ദ്, ഹരികുമാർ, സുനിൽ എന്നിവരും ചേർന്നാണ് ടി പ്രതികളെ പിടികൂടിയത്.

NO COMMENTS

LEAVE A REPLY