പോലീസ് തലപ്പത്ത് അഴിച്ചുപണി

281

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഇന്റലിജന്റ്സ് മേധാവിയായിരുന്ന ആര്‍.ശ്രീലേഖയെ ജയില്‍ എഡിജിപിയാക്കി. മുഹമ്മദ് യാസിനെ പുതിയ ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു. പി വിജയനെ എറണാകുളം ഐജിയായി നിയമിച്ചപ്പോള്‍ എഡിജിപി രാജേഷ് ദിവാന് ഉത്തര മേഖലയുടെ ചുമതല നല്‍കി. എഡിജിപി കെ.പദ്മകുമാറിനെ കേരള പോലീസ് അക്കാദമി ഡയറക്ടറാക്കി. ക്രൈം ബ്രാഞ്ച് മേധാവിയായി നിതിന്‍ അഗര്‍വാളിനെയും ക്രൈംബ്രാഞ്ച് ഐജിമാരായി മഹിപാല്‍ യാദവിനെയും എസ്. ശ്രീജിത്തിനെയും നിയമിച്ചു. ടോമിന്‍.ജെ.തച്ചങ്കരിയാണ് പുതിയ കോസ്റ്റല്‍ പോലീസ് എഡിജിപി.

NO COMMENTS

LEAVE A REPLY