മെഡിക്കല്‍ മാനേജ്മെന്റുകളുമായി ചര്‍ച്ചയ്ക്ക് തയാർ: മന്ത്രി കെ.കെ. ശൈലജ

185

തിരുവനന്തപുരം ∙ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിൽ തീരുമാനത്തിലുറച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ ഭാഗം കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മാനേജ്മെന്റുകളുമായി ചര്‍ച്ചയക്ക് തയാറാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സർക്കാരിനെ വെല്ലുവിളിക്കുന്ന നിലപാടാണ് സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ സ്വീകരിച്ചിരിക്കുന്നത്. സർക്കാർ ഉത്തരവ് അവഗണിച്ച് സ്വന്തം നിലയിൽ പ്രവേശന നടപടികളുമായി മുന്നോട്ട് പോകാൻ മാനേജ്മെന്റുകൾ തീരുമാനിച്ചിരിക്കുകയാണ്. മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഈയാഴ്ച തന്നെ പരസ്യം നല്‍കും. സീറ്റുകൾ ഏറ്റെടുത്ത ഉത്തരവ് പിൻവലിക്കാതെ സര്‍ക്കാരുമായി ചർച്ച വേണ്ടെന്നും മനേജ്മെന്റ് അസോസിയേഷന്‍ യോഗം തീരുമാനിച്ചു.

ഏറ്റെടുത്ത അമ്പത് ശതമാനം സീറ്റ് വിട്ടുനൽകണം. മാനേജ്മെന്റ് സീറ്റുകളിലെ ഫീസും വർധിപ്പിക്കണം.സർക്കാർ മുൻകൈയെടുത്താൽ ചർച്ചക്കും ചെറിയ വിട്ടു വീഴ്ച്ചകൾക്കും തയാറാണ്. അല്ലെങ്കിൽ നീറ്റ് പരീക്ഷയുടെ റാങ്ക് പട്ടികയിൽ നിന്ന് സ്വന്തം നിലയിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം നടത്തും. സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും സ്വകാര്യ മെഡിക്കൽ കോളെജ് മാനേജ്മെന്റ് അസോസിയേഷൻ തീരുമാനിച്ചു.

NO COMMENTS

LEAVE A REPLY