സംസ്ഥാനത്തെ സ്വാശ്രയ പ്രശ്നം വീണ്ടും കോടതിയിലേക്ക്

206

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ പ്രശ്നം വീണ്ടും കോടതിയിലേക്ക്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. സ്പോട്ട് അഡ്മിഷനില്‍ കോടതി നിര്‍ദ്ദേശം നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടിയാകും സര്‍ക്കാര്‍ കോടതിയെ സമീപിക്കുക. ഇരു മെഡിക്കല്‍ കോളജുകള്‍ക്കുമെതിരെ ജെയിംസ് കമ്മറ്റി റിപ്പോര്‍ട്ട് നല്‍കും.കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളജ് ഒരു രേഖകളും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടില്ല. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ പ്രവേശന പട്ടിക നല്‍കിയിട്ടില്ല. രണ്ട് മെഡിക്കല്‍ കോളജുകളിലുമായി 250 സീറ്റുകളിലെ പ്രവേശനമാണ് മുടങ്ങിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് അഡ്മിഷന്‍ സംബന്ധിച്ച രേഖകള്‍ മാത്രമേ വാങ്ങാനായുള്ളൂ എന്നതും ഹൈക്കോടതിയെ അറിയിക്കും.

NO COMMENTS

LEAVE A REPLY